Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാട്ടർ മെട്രോ കാക്കനാട് -ഇൻഫോപാർക്ക് റൂട്ടിൽ 29 ന് സർവ്വീസ് ആരംഭിക്കും

Water Metro

അഭിറാം മനോഹർ

, ചൊവ്വ, 28 ജനുവരി 2025 (19:30 IST)
Water Metro
കൊച്ചി വാട്ടര്‍ മേട്രോ കാക്കനാട് സ്റ്റേഷനെ ഇന്‍ഫോപാര്‍ക്ക്, കാക്കനാട് സിവില്‍ സ്റ്റേഷന്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്ട് ഇലക്ടിക് ബസ് സര്‍വ്വീസ്  29 ന് ബുധനാഴ്ച ആരംഭിക്കും. മൂന്ന് ബസുകളാണ് ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുക.
 
കാക്കനാട് വാട്ടര്‍ മെട്രോ -കിന്‍ഫ്രാ -ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ 8 മണിമുതല്‍ വൈകിട്ട് 7.15 വരെ 25 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. രാവിലെ 7,7.20, 7.50 എന്നീ സമയങ്ങളില്‍ കളമശേരിയില്‍ നിന്ന് നേരിട്ട് സിവില്‍ സ്റ്റേഷന്‍, വാട്ടര്‍ മെട്രോ വഴി ഇന്‍ഫോപാര്‍ക്കിലേക്ക് സര്‍വ്വസ് ഉണ്ടാകും. അതുപോലെ വൈകിട്ട് , തിരിച്ച് 7.15 ന് ഇന്‍ഫോപാര്‍ക്കില്‍ നിന്നുള്ള ബസ് വാട്ടര്‍ മെട്രോ, കാക്കനാട് വഴി കളമശേരിക്കും ഉണ്ടാകും. കാക്കനാട് വാട്ടര്‍ മെട്രോ -കളക്ട്രേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ 8 മണി മുതല്‍ വൈകിട്ട് 7.30 വരെയാണ് സര്‍വ്വീസ്. അഞ്ച് കിലോമീറ്റര്‍ ദൂരത്തേയ്ക്കു 20 രൂപയാണ് ടിക്കറ്റ് നിരക്ക്. 
ഹൈക്കോര്‍ട്ട്- എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര- കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍ റൂട്ടുകളിലും ഘട്ടം ഘട്ടമായി ഉടനെ സര്‍വ്വീസ് ആരംഭിക്കും
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാക്ക ഐടിഐയില്‍ ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ