Webdunia - Bharat's app for daily news and videos

Install App

ശ്രദ്ധിക്കുക: തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ഇന്ന് ജലവിതരണം മുടങ്ങും

ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു

രേണുക വേണു
ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (09:41 IST)
അരുവിക്കരയില്‍ നിന്ന് നഗരത്തിലേക്കു ശുദ്ധജലം കൊണ്ടുവരുന്ന വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിന്റെ വാല്‍വ് തകരാറിലായതിനെ തുടര്‍ന്നു അറ്റകുറ്റ പണികള്‍ നടത്തുന്നതിനായി അരുവിക്കര 86 എംഎല്‍ഡി ജലശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം മുടങ്ങും. ഇന്ന് രാത്രി രാത്രി എട്ട് മുതല്‍ ഒക്ടോബര്‍ ഒന്‍പത് (നാളെ) രാവിലെ നാല് വരെയാണ് ജലശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം മുടങ്ങുക. 
 
പേരൂര്‍ക്കട, ഹാര്‍വിപുരം, എന്‍സിസി റോഡ്, പേരാപ്പൂര്‍, പാതിരപ്പള്ളി, ഭഗത് സിംഗ് നഗര്‍, ചൂഴമ്പാല, വയലിക്കട, മാടത്തുനട, നാലാഞ്ചിറ, ഇരപ്പുകുഴി, മുക്കോല, മണ്ണന്തല, ഇടയിലേക്കോണം, അരിവിയോട്, ചെഞ്ചേരി, വഴയില, ഇന്ദിരാനഗര്‍, ഊളമ്പാറ, പൈപ്പിന്മൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാര്‍, നന്ദന്‍കോട്, കുറവന്‍കോണം, പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, ഗൗരീശപട്ടം, കുമാരപുരം, മെഡിക്കല്‍ കോളേജ്, ഉള്ളൂര്‍, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജ്, ഗാന്ധിപുരം, ചെമ്പഴന്തി പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മണ്‍വിള, മണക്കുന്ന്, അലത്തറ, ചെറുവക്കല്‍, ഞാണ്ടൂര്‍ക്കോണം, തൃപ്പാദപുരം, ചെങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, സിആര്‍പി എഫ് ക്യാംപ്, പള്ളിപ്പുറം, പുലയനാര്‍കോട്ട, പ്രശാന്ത് നഗര്‍, പോങ്ങുമൂട്, ആറ്റിപ്ര, കുളത്തൂര്‍, പൗണ്ട് കടവ്, കരിമണല്‍, കുഴിവിള, വെട്ടുറോഡ്, കാട്ടായിക്കോണം എന്നീ പ്രദേശങ്ങളിലെ ശുദ്ധജല വിതരണം തടസ്സപ്പെടും. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments