എനിക്ക് അറിയാതെ പറ്റിയതാ, അത് ഉപയോഗിക്കാന്‍ അറിയില്ലായിരുന്നു; മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റു ചെയ്ത സംഭവം വിവാദത്തില്‍

മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റു ചെയ്തു ; സംഭവം വിവാദത്തില്‍

Webdunia
വെള്ളി, 11 ഓഗസ്റ്റ് 2017 (10:46 IST)
മന്ത്രിമാരും എംഎല്‍എമാരും പ്രമുഖ സിപിഎം നേതാക്കളും പൊലീസ് ഉന്നതരും ഉള്‍പ്പെട്ട വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിന്റെ പേരില്‍ തലസ്ഥാനത്ത് വിവാദം പുകയുന്നു. 
 
24 സെക്കന്റ് നീളുന്ന യുവതിയുടെ അശ്ലീല വീഡിയോയുടെ ഉറവിടം തേടിയുള്ള അന്വേഷണവും തുടങ്ങി. വീഡിയോയുടെ പേരില്‍ ഒരു സിപിഎം ജില്ലാ നേതാവിനെയും ഒരു കോണ്‍ഗ്രസ് എംഎല്‍എയെയും ഒരു സ്വതന്ത്ര എംഎല്‍എയെയും അഡ്മിന്‍ ഗ്രൂപ്പില്‍ നിന്നും പുറത്താക്കി.
 
വീഡിയോയുടെ ഉറവിടം തേടിയുള്ള അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി നില്‍ക്കുകയാണ്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു ഗ്രൂപ്പിലേക്ക് വീഡിയോ എത്തിയത്. പാര്‍ട്ടി പത്രത്തിലെ സ്റ്റാഫ് അംഗമാണ് വീഡിയോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. 
 
തനിക്ക് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നുമാണ് വീഡിയോ കിട്ടിയതെന്നും അത്യാധുനിക മൊബൈല്‍ ഉപയോഗിക്കുന്നതിലെ സാങ്കേതിക പരിചയക്കുറവ് മൂലം വീഡിയോ ഗ്രൂപ്പിലേക്ക് അറിയാതെ പോസ്റ്റ് ചെയ്യപ്പെട്ടു പോയതാണെന്നുമാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്ന ന്യായീകരണം. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments