Webdunia - Bharat's app for daily news and videos

Install App

വയനാടിന്റെ അതിജീവനത്തിന് കുടുംബശ്രീയുടെ കൈത്താങ്ങ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 53 ലക്ഷം രൂപ കൂടി നല്‍കി

അഭിറാം മനോഹർ
ബുധന്‍, 11 ഡിസം‌ബര്‍ 2024 (20:28 IST)
തിരുവനന്തപുരം: ഉരുള്‍പൊട്ടലില്‍ നിന്നും അതിജീവനത്തിന്റെ വഴികളില്‍ മുന്നേറുന്ന വയനാടിന്റെ സമഗ്ര പുനരധിവാസത്തിന് കരുത്തേകാന്‍ വീണ്ടും കൈത്താങ്ങുമായി കുടുംബശ്രീയുടെ  പെണ്‍ കൂട്ടായ്മ. അയല്‍ക്കൂട്ടങ്ങളില്‍ നിന്നു രണ്ടാം ഘട്ടത്തില്‍ സമാഹരിച്ച 53,19,706 ലക്ഷം രൂപയുടെ ചെക്ക് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ സാന്നിധ്യത്തില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ ഇന്നലെ(11-12-2024) മുഖ്യമന്ത്രിക്ക് കൈമാറി.
 
 ആദ്യഘട്ടത്തില്‍ അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്നും 20,05,00,682 കോടി രൂപയും കുടുംബശ്രീയുടെ കീഴിലുള്ള വിവിധ നൈപുണ്യ ഏജന്‍സികള്‍ വഴി 2.05,000 രൂപയും ചേര്‍ത്ത് 20,07,05,682 രൂപ സമാഹരിച്ചു ദുരിതശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. ഇതു കൂടി  ചേര്‍ത്ത് ആകെ 20,60,25,388 രൂപയാണ് കുടുംബശ്രീയുടെ സംഭാവന.  വയനാടിന്റെ പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി അയല്‍ക്കൂട്ട അംഗങ്ങള്‍ ഒന്നടങ്കം മുന്നോട്ടു വന്നതാണ് ഇത്രയും തുക സമാഹരിക്കാന്‍ വഴിയൊരുക്കിയത്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 22 ലക്ഷം തട്ടിയെടുത്ത സ്ഥാപന മാനേജർ പിടിയിൽ

ഓൺലൈൻ തട്ടിപ്പിൽ ഡോക്ടർക്ക് ഒരു ലക്ഷം നഷ്ടപ്പെട്ടു

അൻപത്തിനാലാം വയസിലും ചെറുപ്പക്കാരനെന്ന് പറഞ്ഞുനടക്കുന്നു, രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

അടുത്ത ലേഖനം
Show comments