Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടുംബശ്രീയുടെ ഫ്രോസൺ ചിക്കൻ വിഭവങ്ങൾ അടുക്കളകളിലേക്ക്, എല്ലാ ജില്ലകളിലും മീറ്റ് ഓൺ വീൽസും ഉടനെ

കുടുംബശ്രീയുടെ ഫ്രോസൺ ചിക്കൻ വിഭവങ്ങൾ അടുക്കളകളിലേക്ക്,  എല്ലാ ജില്ലകളിലും മീറ്റ് ഓൺ വീൽസും ഉടനെ

അഭിറാം മനോഹർ

, ബുധന്‍, 11 ഡിസം‌ബര്‍ 2024 (13:07 IST)
കുടുംബശ്രീയുടെ കേരള ചിക്കന്‍ ബ്രാന്‍ഡിംഗില്‍ ഫ്രോസന്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണിയിലെത്തി. ചിക്കന്‍ ഡ്രം സ്റ്റിക്‌സ്, ബോണ്‍ലെസ് ബ്രെസ്റ്റ്, ചിക്കന്‍ ബിരിയാണി കട്ട്, ചിക്കന്‍ കറി കട്ട്, ഫുള്‍ ചിക്കന്‍ എന്നിവയാണ് വിപണിയിലെത്തിയത്. ആദ്യഘട്ടത്തില്‍ തൃശൂര്‍, കോട്ടയം, എറണാകുളം, പത്തനംതിട്ട,കോട്ടയം ജില്ലകളിലാവും ഇവ ലഭ്യമാവുക. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവിക്ക് ഉത്പന്നങ്ങള്‍ കൈമാറി ലോഞ്ചിങ്ങ് നിര്‍വഹിച്ചു.
 
 കുടുംബശ്രീ കേരള ചിക്കന്‍ ഫാര്‍മേഴ്‌സ് കമ്പനിയുടെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ ഫാമില്‍ വളര്‍ത്തുന്ന ഇറച്ചിക്കോഴികളാന് ഇതിനായി ഉപയോഗിക്കുന്നത്. എറണാകുളത്തെ കൂത്താട്ടുക്കുളത്തിലെ പ്ലാന്റിലെത്തിച്ച് ഇവ സംസ്‌കരിച്ച് പാക്ക് ചെയ്യും. 450, 900 അളവിലാകും ലഭ്യമാവുക. കവറിലെ ക്യൂ ആര്‍ കോഡ് പരിശോധിച്ചാല്‍ ഏത് ഫാമിലെ ചിക്കനാണെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കാനാകും. ഭാവിയില്‍ മീറ്റ് ഓണ്‍ റീല്‍ എന്ന പേരില്‍ ഓരോ ജില്ലയിലും വാഹനങ്ങളില്‍ ശീതീകരിച്ച ചിക്കന്‍ ഉത്പന്നങ്ങള്‍ വില്‍ക്കാനും കുടുംബശ്രീക്ക് പദ്ധതിയുണ്ട്. ഇതുവഴി ഗ്രാമപ്രദേശങ്ങളിലും വിപണി കണ്ടെത്താവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Israel Attack on Syria: ഇറാൻ ആയുധപാത: സിറിയ ഇസ്രായേലിന് നിർണായകം, പശ്ചിമേഷ്യയുടെ മുഖം മാറ്റുകയാണെന്ന് നെതന്യാഹു, കടുത്ത ആക്രമണം വെറുതെയല്ല