Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട് ഉരുള്‍പൊട്ടല്‍: ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍ നിന്ന് ആറ് മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ല

ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാന്‍ നടപടി സ്വീകരിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Wayanad Land Slide

രേണുക വേണു

, ചൊവ്വ, 6 ഓഗസ്റ്റ് 2024 (16:43 IST)
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍ നിന്ന് ആറ് മാസത്തെ വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്ന് കെ.എസ്.ഇ.ബി. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കെഎസ്ഇബിയുടെ ചൂരല്‍മല എക്‌സ്‌ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെ.കെ നായര്‍, അംബേദ്കര്‍ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും. 
 
ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാന്‍ നടപടി സ്വീകരിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതില്‍ 385 ഓളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു പോയിട്ടുള്ളതായി കെഎസ്ഇബി കണ്ടെത്തിയിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷിരൂരില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ട് അര്‍ജുന്റെ കുടുംബം