Publish Date: Wed, 03 May 2023 (14:00 IST)
Updated Date: Wed, 03 May 2023 (14:01 IST)
കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ ജീവനൊടുക്കി. ചെന്നലോട് പുത്തന്‍പുരയില്‍ ദേവസ്യ(49) എന്ന സൈജനാണ് മരിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് മരണം. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹം കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വിഷം അകത്തുചെന്ന് അവശനിലയില്‍ വീടിന് സമീപത്തെ വയലിലാണ് ദേവസ്യയെ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.