വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. കഴിഞ്ഞ ദിവസം പെരിയ ചപ്പാരം കോളനിയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഭവത്തില്‍ ചന്ദ്രു, ഉണ്ണിമായ എന്നീ രണ്ടു മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഇതില്‍ ഒരാള്‍ക്ക് വെടിയേറ്റിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്.
കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കല്‍പ്പറ്റയിലേക്ക് പോലീസ് മാറ്റി. കൂടുതല്‍ പോലീസ് ചപ്പാരം കോളനിയില്‍ എത്തിയിട്ടുണ്ട്. അതിര്‍ത്തികളിലെ ആശുപത്രികളിലും നിരീക്ഷണം നടത്തുന്നുണ്ട്.