Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകളുടെ വീഡിയോ പകർത്തി; വയനാട് സ്വദേശി അറസ്റ്റില്‍

വയനാട് ജില്ലയിലെ പാപ്പിലിശ്ശേരി സ്വദേശി വിനൂപാണ് അറസ്റ്റിലായത്.

കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകളുടെ വീഡിയോ പകർത്തി; വയനാട് സ്വദേശി അറസ്റ്റില്‍
, ശനി, 24 ഓഗസ്റ്റ് 2019 (10:13 IST)
കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരായ സ്ത്രീകളെ ശല്യം ചെയ്യുകയും മൊബൈലില്‍ അവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. വയനാട് ജില്ലയിലെ പാപ്പിലിശ്ശേരി സ്വദേശി വിനൂപാണ് അറസ്റ്റിലായത്.
 
ആറ്റിങ്ങൽ‍- കൊല്ലം റൂട്ടിൽ ഓടുന്ന കെഎസ് ആര്‍ടിസി ബസില്‍ വെച്ചാണ് സംഭവം. ബസിൽ ഉണ്ടായിരുന്ന ആറ്റിങ്ങള്‍ സ്വദേശിനിയുടെ പരാതിയിന്മേലാണ് അറസ്റ്റ്. തന്റെ അമ്മയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട മകള്‍ സഹയാത്രികരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രതിയുടെ മൊബൈലില്‍ നിന്നും ബസ് യാത്രക്കാരായ സ്ത്രീകളുടെ വീഡിയോകള്‍ കണ്ടെടുത്തു. പിന്നീടി യാളെ യാത്രക്കാര്‍ ചേര്‍ന്ന് പോലീസിലേല്‍പ്പിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗവര്‍ണറുടെ വെല്ലുവിളി സ്വീകരിച്ച് ഇന്ന് കാശ്മീർ സന്ദർശിക്കാൻ രാഹുല്‍ ഗാന്ധി; കൂടെ പോകുന്നത് യെച്ചൂരിയും രാജയും ഉള്‍പ്പടെ ഒന്‍പത് പ്രതിപക്ഷ നേതാക്കള്‍; ഉപദ്രവിക്കരുതെന്ന് ജമ്മു കശ്മീർ ഭരണകൂടം