‘എഫ് ബി പേജിന്റെ റേറ്റിങ്ങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിര്‍ണ്ണയിക്കുന്നത്, ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല’: പ്രതികരണവുമായി വുമണ്‍ കളക്ടീവ്
‘ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല’; സൈബര്‍ വാദികള്‍ക്ക് മറുപടിയുമായി വുമണ്‍ കളക്ടീവ്
Publish Date: Thu, 04 Jan 2018 (08:01 IST)
Updated Date: Thu, 04 Jan 2018 (08:06 IST)
റേറ്റിംഗ് കുറച്ചു കൊണ്ടുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ്. തന്റെ ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഡബ്ല്യൂസിസി മറുപടിയുമായെത്തിയത്.
'ഞങ്ങള്‍ക്കൊപ്പമുള്ള സുഹൃത്തുക്കള്‍ അറിയുവാന്‍’ എന്ന മുഖവുരയോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.
എഫ് ബി പേജിന്റെ റേറ്റിങ്ങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിര്‍ണ്ണയിക്കുന്നത് എന്ന് തങ്ങള്‍ക്കറിയാം. എങ്കിലും വീണ്ടുമൊരു സൈബര്‍ ആക്രമണത്തിന് കാരണമായ പോസ്റ്റിനെ കുറിച്ച് തങ്ങളുടെ കൂടെ എപ്പോഴും നില്ക്കുന്നവര്‍ക്കായി വിശദീകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്.