Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അവളെ കാസ്റ്റ് ചെയ്യാൻ നിർമാതാക്കൾക്ക് പേടി, അവളെ കുറിച്ച് പറയാൻ ആളുകൾ മടിക്കുന്നു'; ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് ഡബ്ല്യൂസിസി

ആക്രമിക്കപ്പെട്ട നടിയെ അഭിനയിപ്പിക്കാൻ നിർമാതാക്കൾക്ക് ഭയം?: തുറന്നടിച്ച് വിധു വിൻസെന്റ്

'അവളെ കാസ്റ്റ് ചെയ്യാൻ നിർമാതാക്കൾക്ക് പേടി, അവളെ കുറിച്ച് പറയാൻ ആളുകൾ മടിക്കുന്നു'; ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് ഡബ്ല്യൂസിസി
, തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (11:25 IST)
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ തങ്ങളുടെ സിനിമയിൽ അഭിനയിപ്പിക്കാൻ നിർമാതാക്കൾക്ക് ഭയമാണെന്ന് സംവിധായിക വിധു വിൻസെന്റ്. പല നിർമാതാക്കളും അവളെ അഭിനയിപ്പിക്കുന്നതിൽ നിന്നും പിന്തിരിയുന്നു. പലപ്പോഴും പല ചര്‍ച്ചകളിലും നടി ആക്രമിക്കപ്പെട്ട വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ആളുകള്‍ മടിക്കുന്നുവെന്നും വിധു വിൻസെന്റ് കൂട്ടിച്ചേർത്തു.
 
ആണ്‍ പെണ്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പറയുന്നു. ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് പ്രധാന വേദിയില്‍ നടന്ന ഓപ്പണ്‍ ഫോറത്തിലാണ് വിധു വിൻസെന്റ് അടക്കമുള്ള വനിതാ പ്രവർത്തകർ നടിക്ക് പിന്തുണ അറിയിച്ചത്. ആദ്യം മുതൽക്കേ നടിക്കൊപ്പം നിൽക്കുന്നവരാണ് ഡബ്യുസിസി.
 
സിനിമയില്‍ സ്ത്രീ കച്ചവട ഉപകരണം മാത്രമാകുന്നുവെന്നും വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രതിനിധികള്‍ പറഞ്ഞു. സിനിമയുടെ പേരും നഗ്‌നതയും സെന്‍സര്‍ ചെയ്യപ്പെടുകയും അതിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും സെന്‍സര്‍ ചെയ്യപ്പെടാതെ പോകുകയുമാണെന്ന് നടി പാര്‍വതി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ലൗ ജിഹാദികള്‍ സൂക്ഷിച്ചു കൊള്ളൂ, ശംഭുലാല്‍ ഉണര്‍ന്നു, ജയ് ശ്രീറാം’; കൊലയാളിയെ പ്രശംസിച്ച് ബിജെപി എംപിയും എംഎല്‍എയും അംഗമായ വാട്‌സ്ആപ്പ് ഗ്രൂപ്പ്