അടുത്ത 48 മണിക്കൂറിനുള്ളിൽ കേരള തീരത്തിന് സമീപം തെക്കുകിക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ ലഭിയ്ക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ശക്തമായ കറ്റിനും കടൽക്ഷോപത്തിനുമുള്ള സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ നടത്തണം എന്നും ഇനി ഒറു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരളാ തിരത്തുനിന്നും മത്സ്യബന്ധനത്തിന് പോകുന്നത് പൂർണമായും നിരോധിച്ചതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.