Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ഷേമ പെൻഷൻ 3,000 ആക്കുമെന്ന് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം; 500 കൊടുക്കാൻ കഴിയാത്തവരുടെ വീമ്പിളക്കലെന്ന് ട്രോൾ

500 രൂപ ക്ഷേമ പെൻഷൻ ഉണ്ടായിരുന്നപ്പോൾ അത് കുടിശ്ശിക വരുത്തിയ കോൺഗ്രസ് ആണോ ക്ഷേമ പെൻഷൻ 3000 ആക്കാൻ പോകുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം

VD Satheesan
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിച്ച 'പുതുയുഗയാത്ര'യുടെ സമാപനത്തിൽ വൻ പ്രഖ്യാപനങ്ങളാണ് രാഹുൽ ഗാന്ധി നടത്തിയത്. അതിലൊന്നാണ് ക്ഷേമ പെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുമെന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും സമാനമായ പ്രഖ്യാപനം യുഡിഎഫ് നടത്തിയിരുന്നു. 
 
അതേസമയം 500 രൂപ ക്ഷേമ പെൻഷൻ ഉണ്ടായിരുന്നപ്പോൾ അത് കുടിശ്ശിക വരുത്തിയ കോൺഗ്രസ് ആണോ ക്ഷേമ പെൻഷൻ 3000 ആക്കാൻ പോകുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. 
 
2011 ൽ യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ ക്ഷേമ പെൻഷൻ 500 രൂപയായിരുന്നു. 2016 ൽ സർക്കാരിന്റെ കാലാവധി കഴിയാൻ മാസങ്ങൾ മാത്രമുള്ളപ്പോഴാണ് 500 ആയിരുന്നത് 100 രൂപ വർധിപ്പിച്ച് 600 ലേക്ക് എത്തിച്ചത്. മാത്രമല്ല ക്ഷേമ പെൻഷൻ മാസങ്ങളോളം മുടങ്ങുകയും ചെയ്തു. 18 മാസത്തോളം ക്ഷേമ പെൻഷൻ മുടങ്ങുകയും പിന്നീട് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ ആ കുടിശ്ശിക തീർക്കുകയുമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആക്രമണം തുടർന്ന് ഇറാൻ, ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു, കുവൈത്ത് വിമാനത്താവളത്തിന് നേരെയും ഡ്രോൺ ആക്രമണം