Webdunia - Bharat's app for daily news and videos

Install App

ക്ഷേമ പെൻഷൻ തട്ടിപ്പ്: തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ തുടങ്ങി, 18 ശതമാനം പിഴ പലിശ ഈടാക്കാൻ ഉത്തരവ്

അഭിറാം മനോഹർ
വെള്ളി, 13 ഡിസം‌ബര്‍ 2024 (18:50 IST)
സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ നഷ്ടമായ തുക തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. അനര്‍ഹരായവര്‍ കൈപ്പറ്റിയ ക്ഷേമ പെന്‍ഷന്‍ 18 ശതമാനം പിഴ പലിശ സഹിതം ഈടാക്കും. പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കാനും തീരുമാനിച്ചു. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് ഡയറക്ടര്‍, നഗരകാര്യ ഡയറക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
 
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും, പെന്‍ഷന്‍ക്കാരും, താത്കാലിക ജീവനക്കാരും ഉള്‍പ്പെടുന്ന 9201 പേര്‍ സര്‍ക്കാരിനെ കബളിപ്പിച്ച് ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്തതായാണ് സി എ ജി കണ്ടെത്തല്‍. സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതലുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയിലാണ് തട്ടിപ്പുകാര്‍ കൂടുതല്‍. തട്ടിപ്പിലൂടെ 39 കോടി 27 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നഗരസഭാ വാർഡ് വിഭജനത്തിൽ സർക്കാരിനു തിരിച്ചടി, മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതി ശരിവെച്ച് ഹൈക്കോടതി

നിങ്ങളുടെ ഫോണില്‍ ഈ സൂചനകള്‍ കാണുന്നുണ്ടോ? ഫോണ്‍ സ്‌ക്രീന്‍ ആരോ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്!

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു, കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം ക്രമീകരിക്കാൻ നിർദേശം നൽകി മന്ത്രി വീണാ ജോർജ്

Cabinet Meeting Decisions- December 18, 2024: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ

ജെമിനി എന്ന ആപ്പ് നിങ്ങള്‍ അറിയാതെ നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടോ? ഈ ആപ്പ് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?

അടുത്ത ലേഖനം
Show comments