മനം നിറഞ്ഞ് ഓണം; ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍
സെപ്റ്റംബര്‍ അഞ്ചിനകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്
രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. കഴിഞ്ഞ മാസത്തെയും ഈ മാസത്തെയും സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനുമാണ് ഓണം കണക്കിലെടുത്ത് ഇന്നുമുതല്‍ വിതരണം ചെയ്യുന്നത്. രണ്ടുമാസത്തെ പെന്‍ഷനായി 3200 രൂപയാണ് ലഭിക്കുക. സെപ്റ്റംബര്‍ അഞ്ചിനകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.