Webdunia - Bharat's app for daily news and videos

Install App

എന്താണ് നോറോ വൈറസ്?

Webdunia
ശനി, 13 നവം‌ബര്‍ 2021 (08:09 IST)
സംസ്ഥാനത്ത് കഴിഞ്ഞ ദിവസമാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥികളിലാണ് വൈറസ് കണ്ടെത്തിയത്. കോളേജ് വനിതാ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളില്‍ വയറിളക്കവും ഛര്‍ദിയും റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണു വൈറസ് ബാധ സ്ഥിരീകരിച്ചത്.
 
കാലിസിവിരിഡേ കുടുംബത്തില്‍പ്പെടുന്ന ആര്‍എന്‍എ വൈറസാണ് നോറോ വൈറസ്. പ്രധാനമായും മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പ്രതലങ്ങളിലൂടെയോ പകരുന്ന അതിവ്യാപന ശേഷിയുള്ള വൈറസാണു നോറോ. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും അണുബാധയുണ്ടാവാം. ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദി, വയറിളക്കം എന്നിവയ്ക്കും ഈ  വൈറസ് കാരണമാകും. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ സ്ഥിതി ഗുരുതരമാകാന്‍ സാധ്യതയുണ്ട്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. അതിനാല്‍ ശൈത്യകാല ഛര്‍ദി അതിസാര അണുബാധ എന്നൊരു പേരു കൂടി ഈ രോഗത്തിനുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഫെബ്രുവരി മുതല്‍ വൈദ്യുതി ചാര്‍ജ് കുറയും

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം.മെഹബൂബിനെ തിരഞ്ഞെടുത്തു

തൃപ്പൂണിത്തുറയിലെ 15കാരന്റെ ആത്മഹത്യ സ്‌കൂളിലെ റാഗിംഗ് മൂലം, ക്ലോസറ്റ് നക്കിച്ചു, മുഖം പൂഴ്ത്തി ഫ്‌ളഷ് അമര്‍ത്തി: തെളിവുകളും പരാതിയുമായി കുടുംബം

രണ്ടു വയസുകാരിയുടെ മരണം: അടിമുടി ദുരൂഹത, പലതും പുറത്ത് പറയാന്‍ പറ്റില്ലെന്ന് പൊലീസ്, ജോത്സ്യന്‍ കസ്റ്റഡിയില്‍

Donald Trump: 'ഞാന്‍ പോയിട്ട് നീന്തണോ'; ഹെലികോപ്റ്റര്‍ അപകടത്തില്‍ സര്‍ക്കാസവുമായി ട്രംപ്, ഒബാമയ്ക്കും ബൈഡനും വിമര്‍ശനം

അടുത്ത ലേഖനം
Show comments