Webdunia - Bharat's app for daily news and videos

Install App

ഡ്രൈവിങ് ലൈസൻസ് പുതുക്കേണ്ടത് എപ്പോൾ, കരുതേണ്ട രേഖകൾ എന്തെല്ലാം, പിഴയില്ലാതെ പുതുക്കാനുള്ള കാലപരിധി എപ്പോൾ: അറിയേണ്ടതെല്ലാം

അഭിറാം മനോഹർ
തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (12:49 IST)
ഡ്രൈവിങ് ലൈസന്‍സ് എപ്പോള്‍ പുതുക്കണം, എപ്പോള്‍ വരെ പിഴയില്ലാതെ ഫീസ് അടച്ച് ലൈസന്‍സ് പുതുക്കാം എന്നതിനെ സംബന്ധിച്ച് കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്.  40 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ഒറിജിനല്‍ ഡ്രൈവിങ് ലൈസന്‍സും കണ്ണ് പരിശോധന സര്‍ട്ടിഫിക്കറ്റും 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മാത്രമാണ് ലൈസന്‍സ് പുതുക്കാന്‍ ആവശ്യമുള്ളത്.
 
എംവിഡി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റ് വായിക്കാം
 
സ്‌നേഹമുള്ളവരെ, നമ്മുടെ കൈവശമുള്ള ലൈസന്‍സ് പുതുക്കുന്നതിന് , 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ഒറിജിനല്‍ ഡ്രൈവിങ്ങ് ലൈസന്‍സും കണ്ണു പരിശോധന സര്‍ട്ടിഫിക്കറ്റും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മതി.40 വയസ്സ് കഴിഞ്ഞവര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും കൂടി കരുതേണ്ടതാണ്.
 
ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി കഴിയുന്നതിനേക്കാള്‍ ഒരു വര്‍ഷം മുമ്പ് മുതല്‍ ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കുന്നതാണ്. അതുപോലെ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം വരെയും പിഴയില്ലാതെ ലൈസന്‍സ് പുതുക്കാവുന്നതാണ്.കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കുന്നതെങ്കില്‍ വാഹനം ഓടിച്ച് കാണിക്കേണ്ടതാണ്.

www.parivahan.gov.in എന്ന സൈറ്റില്‍ പ്രവേശന ശേഷം ഓണ്‍ലൈന്‍ സര്‍വീസ്- ഡ്രൈവിംഗ് ലൈസന്‍സ് റിലേറ്റഡ് സര്‍വീസ്- സ്റ്റേറ്റ് -എന്നിവ സെലക്ട് ചെയ്താല്‍ ലൈസന്‍സുമായി ബന്ധപ്പെട്ട ഒരുപാട് സര്‍വീസുകളുടെ ഐക്കണുകള്‍ കാണാന്‍ സാധിക്കും. അതില്‍ ഡ്രൈവ് ലൈസന്‍സ് റിന്യൂവല്‍ എന്ന ഓപ്ഷനില്‍ ഡ്രൈവ് ലൈസന്‍സ് നമ്പറും / ഡേറ്റ് ഓഫ് ബര്‍ത്തും എന്‍ട്രി വരുത്തിയാല്‍ ലൈസന്‍സ് പുതുക്കുന്നതിന് നമുക്ക് അപേക്ഷ തയ്യാറാക്കാന്‍ സാധിക്കും. 400 രൂപയാണ് ഫീസിനത്തില്‍ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട തുക.
 
ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ തയ്യാറാക്കി കഴിഞ്ഞാല്‍  നമുക്കൊരു അപ്ലിക്കേഷന്‍ നമ്പര്‍ ജനറേറ്റ് ആവുകയും,അപ്ലിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഡോക്യുമെന്റ്‌സ് അപ്ലോഡ് ല്‍ പോയി ഡോക്യുമെന്റ്‌സ് അപ്ലോഡ് ചെയ്യാനും ഫീസ് പേമെന്റില്‍ പോയി ഫീസ് അടയ്ക്കാനും സാധിക്കുന്നതാണ്. ബുക്ക് രൂപത്തിലുള്ള ലൈസന്‍സ്/ പേപ്പര്‍ രൂപത്തിലുള്ളലൈസന്‍സ് ആണെങ്കില്‍ ആദ്യം ഓഫീസില്‍ കൊണ്ടുവന്ന് പ്രസ്തുത ലൈസന്‍സ് സാരഥി എന്ന സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്തതിനുശേഷം നമുക്ക് ലൈസന്‍സ് സംബന്ധമായ സര്‍വീസിന് ഓണ്‍ലൈനായി അപേക്ഷിക്കാനായി സാധിക്കുകയുള്ളൂ. ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കിയാല്‍
ആയത് ഓഫീസില്‍ കൊണ്ട് പോയി കൊടുക്കേണ്ട ആവശ്യമില്ല .ഓണ്‍ലൈന്‍ വഴി ആയത് ഇഷ്യൂ ചെയ്തു കഴിഞ്ഞാല്‍ നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ അതിന്റെ പ്രിന്റ് എടുക്കാനും ഡിജിറ്റല്‍ ആയിട്ട് സൂക്ഷിക്കാനും സാധിക്കുന്നതാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

മോഷ്ടിച്ച ബാഗ് കള്ളന്‍ ഉപേക്ഷിച്ചത് കടവില്‍; ആരോ മുങ്ങിപ്പോയെന്ന് കരുതി ആറ്റില്‍ മുങ്ങിതപ്പി പോലീസും നാട്ടുകാരും

നിമിഷ പ്രിയയ്ക്ക് മാപ്പില്ല, ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്ന് തലാലിന്റെ സഹോദരന്‍

Gold Price Today: ആശ്വാസ വാര്‍ത്ത; സ്വര്‍ണവിലയില്‍ ഇടിവ്

അനിശ്ചിതകാല ബസ് സമരം ഈ മാസം 22 മുതല്‍; ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ച നിര്‍ണായകം

Kerala Weather News in Malayalam: ഇന്ന് മഴ കനക്കും, അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്; ഇരട്ട ന്യൂനമര്‍ദ്ദം

അടുത്ത ലേഖനം
Show comments