Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണം വാങ്ങണോ? രാജ്യത്ത് സ്വര്‍ണ വില കുറയുന്നത് എന്തുകൊണ്ട്?

സ്വര്‍ണവില കുറയാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന് ഡോളറിന്റെ മൂല്യമാണ്

Gold Price, gold, gold rate, സ്വർണ വില, സ്വർണം, സ്വർണ നിരക്ക്,
Gold Price
രാജ്യത്ത് തുടര്‍ച്ചയായ നാലുദിവസത്തിനിടെ സ്വര്‍ണവിലയില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. മാസങ്ങളായി തുടര്‍ന്ന കുതിപ്പില്‍ നിന്നും സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവ് സ്വര്‍ണം വാങ്ങുന്നവരിലും നിക്ഷേപകരിലും ഒരുപോലെ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. വിലയിൽ ഉണ്ടാകുന്ന മാറ്റം മനസ്സിലാക്കാന്‍, സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ആഗോള, ഇന്ത്യന്‍ ഘടകങ്ങള്‍ പരിശോധിക്കേണ്ടത് പ്രധാനമാണ്.
 
ഡോളര്‍
 
ആ​ഗോളതലത്തില്‍ സ്വർണ വില കണക്കാക്കുന്നത് യുഎസ് ഡോളറിലാണ്. സ്വര്‍ണവില കുറയാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന്  ഡോളറിന്റെ മൂല്യമാണ്. ഡോളറിന്റെ മൂല്യം കൂടുമ്പോള്‍ ഇന്ത്യന്‍ രൂപ ഉള്‍പെടെ മറ്റു കറസികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് വളരെ ചെലവേറിയതായി തീരും. ഇത് സ്വര്‍ണത്തിന്റെ വിലയില്‍ മാറ്റങ്ങള്‍ വരാന്‍ കാരണമാകുന്നു.
 
ഉദാഹരണത്തിന്....
 
ഫെബ്രുവരി മൂന്നിന് 1040 രൂപ കുറഞ്ഞ് 1,11,280 രൂപയായിരുന്നു പവന്റെ വില. സ്വര്‍ണം ട്രോയ് ഔണ്‍സിന് 251 ഡോളര്‍ വര്‍ധിച്ച് 4885 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. സ്വർണത്തിന് മാത്രമല്ല വെള്ളിയുടെ വിലയേയും ഈ മാറ്റം ബാധിക്കുന്നുണ്ട്. 
 
യുദ്ധം
 
യുദ്ധം അല്ലെങ്കിൽ സാമ്പത്തിക മാന്ദ്യം തുടങ്ങിയവ  സ്വർണവിലയിലെ മാറ്റത്തിന് കാരണമാകുന്നു. ഇവിടെ സ്വർണത്തിന് പകരം മറ്റു പല ഓഹരികളിലും മറ്റു സാമ്പത്തിക സ്രോതസുകളിലും ആളുകൾ പണം നിക്ഷേപിക്കുന്നു.
 
 
സ്വർണം വാങ്ങണോ? 
 
. സ്വര്‍ണവിലയിലെ ഇടിവ് വാങ്ങുന്നവര്‍ക്കും നിക്ഷേപകര്‍ക്കും നല്ല അവസരമാണ് ഒരുക്കുന്നത്.
 
. ആഗോള വില മാത്രമല്ല, രൂപയുടെ ഡോളര്‍ വിനിമയ നിരക്കും സര്‍ക്കാര്‍ ഇറക്കുമതി തീരുവയും ആഭ്യന്തര സ്വര്‍ണ വിലയെ സ്വാധീനിക്കുന്നു.
 
. അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വില കുറയുന്നതോടൊപ്പം ഇന്ത്യന്‍ രൂപയുടെ മൂല്യവും കുറയുന്നത് വാങ്ങുന്നവര്‍ക്ക് നഷ്ടം ഉണ്ടാവാനുള്ള സാധ്യത കൂട്ടുന്നു.
 
. സമീപ ദിവസങ്ങളില്‍ സ്വര്‍ണത്തിന് വില കുറയുന്നു എന്ന് കരുതി അതിനെ സ്ഥിരമായ ട്രെന്റ് ആയി കണക്കാക്കാന്‍ കഴിയില്ല... 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ 60 വയസ്സുള്ള സ്ത്രീയുടെ കാലുകള്‍ വെട്ടിമാറ്റി മോഷ്ടാക്കളുടെ ക്രൂരത