Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ജുവിന് എന്തുകൊണ്ട് ഉത്തരം മുട്ടി? - കാരണങ്ങള്‍ ഇതാണ്...

എല്ലാത്തിനും മുന്നില്‍ നിന്നത് മഞ്ജു വാര്യരായിരുന്നു!

മഞ്ജു വാര്യര്‍
, ഞായര്‍, 9 ജൂലൈ 2017 (11:13 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചന ഉണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് നടി മഞ്ജു വാര്യര്‍ ആയിരുന്നു. കൊച്ചി ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് താരസംഘടനയായ അമ്മ നടത്തിയ പ്രതിഷേധ കൂട്ടായ്മയിലായിര്‍ന്നു മഞ്ജു ഇങ്ങനെ പ്രതികരിച്ചത്.  അന്ന് മഞ്ജുവായിരുന്നു എല്ലാത്തിനും മുന്നില്‍ നിന്നത്. ഗൂഡാലോച ചൂണ്ടിക്കാട്ടിയതും മഞ്ജു തന്നെ. എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് നടിയെ പൊലീസ് ചോദ്യം ചെയ്തെങ്കിലും അന്ന് ആരോപിച്ച ഗൂഡാലോചനയിലെ കാരണം വ്യക്തമാക്കാന്‍ മഞ്ജുവിന് ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
മഞ്ജുവും ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധം ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചപ്പോഴും ഗൂഡാലോചനയുടെ കാര്യങ്ങള്‍ ചോദിച്ചപ്പോഴും മഞ്ജുവിന് ഉത്തരം മുട്ടിയെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പരസ്യമായി പ്രതികരിച്ച മഞ്ജുവിന് ഇക്കാര്യങ്ങളില്‍ വ്യക്തത നല്‍കാന്‍ കഴിയാത്തതും പൊലീസിന് സംശയം ചെലുപ്പിച്ചിട്ടുണ്ട്.
 
സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പൊലീസിനും വ്യക്തമായിരിക്കുകയാണ്. എന്നാല്‍, പിന്നില്‍ ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ പൊലീസിന് ഇതുവരെ ആയിട്ടില്ല. പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന പുതിയ വിവരങ്ങളും അത്തരമൊരു ഗൂഢാലോചനയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. 
 
ഫെബ്രുവരി 17നായിരുന്നു തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരുന്ന വഴി പ്രമുഖ നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. നടിയെ ഉപദ്രവിക്കുന്നതിന്റെ ചിത്രങ്ങളും സംഘം മൊബൈലില്‍ പകര്‍ത്തി. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നെങ്കിലും അത് തള്ളിക്കളയുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. എന്നാല്‍ ജയിലിലെ സുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തലും നടന്‍ ദിലീപിനെഴുതിയ കത്തുമായിരുന്നു കേസിനെ പുതിയ വഴിത്തിരിവിലേക്ക് നയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണ്ണം !