കരിപ്പൂരിലെ വിമാനാപകടത്തിനു പിന്നലെ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് വിലക്കേര്‍പ്പെടുത്തിയത്. മഴക്കാലം കഴിഞ്ഞതിനു ശേഷം ഇത് പുനഃപരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം മഴ ശക്തമായി നില്‍ക്കുന്ന ചെന്നൈയിലേയും മുംബൈയിലേയും വിമാനത്താവളങ്ങള്‍ നിരീക്ഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കരിപ്പൂരില്‍ അപകടത്തിന് കാരണമായത് റണ്‍വെയിലെ വെള്ളമാണെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അപകടത്തിനു തൊട്ടുമുന്‍പുവരെ വിമാനം ലാന്‍ഡു ചെയ്യുന്നതിന് റണ്‍വേക്ക് ബുദ്ധിമുട്ടൊന്നും ഇല്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതായി രേഖകളില്‍ കാണുന്നു.