Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

ഒച്ച കേട്ട് മകളെത്തുമ്പോൾ ചോരയിൽ കുളിച്ച് കിടക്കുന്ന അമ്മയെ ആണ് കണ്ടത്..

wife stabbed to death; Husband is in hospital with serious injuries

നിഹാരിക കെ.എസ്

, ഞായര്‍, 9 ഫെബ്രുവരി 2025 (09:05 IST)
പാലക്കാട്: ഉപ്പും പാടത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ചന്ദ്രികയാണ് (53) കൊല്ലപ്പെട്ടത്. ഭർത്താവ് രാജൻ ആശുപത്രിയിൽ ചികിത്സയിലാണ്. പരസ്പരം ഉണ്ടായ വഴക്ക് ആണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭർത്താവ് രാജനെ ഗുരുതര പരുക്കുകളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
 
വീടിനു മുകളിലുണ്ടായിരുന്ന മകൾ ശബ്ദം കേട്ട് താഴേക്ക് എത്തിയപ്പോഴാണ് രക്തത്തിൽ‌ കുളിച്ച നിലയിൽ കിടക്കുന്ന അമ്മയേയും അച്ഛനേയും കണ്ടത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ഇതിനു മുൻപും ചന്ദ്രികയെ രാജൻ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസിന് തീപിടിച്ചു