Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണമലയിൽ കാട്ടുപോത്ത് ആക്രമണം : രണ്ടു പേർ മരിച്ചു

കണമലയിൽ കാട്ടുപോത്ത് ആക്രമണം : രണ്ടു പേർ മരിച്ചു

എ കെ ജെ അയ്യര്‍

, വെള്ളി, 19 മെയ് 2023 (16:56 IST)
കോട്ടയം: എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേർ മരിച്ച. ചാക്കോച്ചൻ എന്ന വയോധികനു തോമസ് എന്നയാളുമാണ് മരിച്ചത്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കാട്ടുപോത്തിനെ വെടിവയ്ക്കുവാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇതിനായി മന്ത്രി വി.എൻ.വാസവനാണ് നിർദ്ദേശിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് കണമല അട്ടിവളവിനടുത്ത് തുണ്ടിയിൽ ചാക്കോച്ചൻ എന്നയാൾ (70) പത്രം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് കാട്ടുപോത്ത് ആക്രമിച്ചതും മരിച്ചതും. തുടർന്ന് റബ്ബർ തോട്ടത്തിൽ നിന്നിരുന്ന പ്ലാവിനാകുഴിയിൽ തോമസ് എന്നയാളെ ആക്രമിക്കുകയും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെങ്കിലും പിന്നീട് മരിച്ചു.

വനം വകുപ്പിനെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. തുടർന്നാണ് മന്ത്രി നേരിട്ട് ഇടപെടുകയും കാട്ടുപോത്തിനെ വെടിവയ്ക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകിയതും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സേ പരീക്ഷ ജൂൺ 7 മുതൽ: സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരം ഡിജി ലോക്കറിൽ: പ്ലസ് വൺ ക്ലാസുകൾ ജൂലായ് 5 മുതൽ