Webdunia - Bharat's app for daily news and videos

Install App

വീട്ടമ്മയുടെ കാല്‍ കടിച്ചുമുറിച്ച കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

ആക്രമണത്തില്‍ നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്നതിനിടെ വീണ തത്തയുടെ മുട്ടുകാലിനും പാദത്തിനും ഇടയിലാണ് കാട്ടുപന്നി കടിച്ചുമുറിച്ചത്

രേണുക വേണു
ശനി, 30 മാര്‍ച്ച് 2024 (08:54 IST)
പാലക്കാട് കുഴല്‍മന്ദത്ത് വീട്ടമ്മയെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കാട്ടുപന്നികളെ വനംവകുപ്പ് വെടിവെച്ചു കൊന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് തൊഴിലുറപ്പ് തൊഴിലാളിയായ തത്ത എന്ന സ്ത്രീയെ കാട്ടുപന്നികള്‍ ആക്രമിച്ചത്. വീടിനോടു ചേര്‍ന്ന് വിറക് ശേഖരിക്കുന്നതിനിടെയാണ് ആക്രമണം. 
 
ആക്രമണത്തില്‍ നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്നതിനിടെ വീണ തത്തയുടെ മുട്ടുകാലിനും പാദത്തിനും ഇടയിലാണ് കാട്ടുപന്നി കടിച്ചുമുറിച്ചത്. ഗുരുതരമായി പരുക്കേറ്റ വീട്ടമ്മയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വനംവകുപ്പ് പ്രത്യേകം നിയോഗിച്ച വെടിവെപ്പുകാരാണ് രാത്രി നടത്തിയ തെരച്ചിലില്‍ രണ്ട് കാട്ടുപന്നികളേയും വെടിവെച്ചു കൊന്നത്. 
 
പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ ആദ്യമായാണ് ഒരു മനുഷ്യനെ കാട്ടുപന്നി ആക്രമിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാന്‍ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ്: പൊലീസിന്റെ മുന്നറിയിപ്പ്

ഉത്രാട ദിനത്തിലെ മദ്യ വില്‍പ്പന: കൊല്ലം ഒന്നാം സ്ഥാനത്ത്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്: മുഖ്യമന്ത്രി

നിപ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍;74 പേരും ആരോഗ്യപ്രവര്‍ത്തകര്‍

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

അടുത്ത ലേഖനം
Show comments