Select Your Language

Notifications

webdunia
webdunia
webdunia
webdunia

മംഗളൂരുവിലെ പരിപാടിയിൽ പങ്കെടുക്കും, തിരിച്ചുവന്ന ശേഷം ആര്‍എസ്എസിന് മറുപടി: മുഖ്യമന്ത്രി

മംഗളൂരുവില്‍ നിന്ന് തിരിച്ചുവന്നിട്ട് ആര്‍എസ്എസിന് മറുപടിയെന്ന് പിണറായി

മംഗളൂരുവിലെ പരിപാടിയിൽ പങ്കെടുക്കും, തിരിച്ചുവന്ന ശേഷം ആര്‍എസ്എസിന് മറുപടി: മുഖ്യമന്ത്രി
കോഴിക്കോട് , വെള്ളി, 24 ഫെബ്രുവരി 2017 (17:13 IST)
മംഗളൂരുവിലെ മതസൗഹാർദ റാലിയിൽ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചു വന്നശേഷം ആർഎസ്എസിനു മറുപടി നല്‍കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  അതേസമയം, പിണറായി വിജയന് എല്ലാ തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കുമെന്നു കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്.  
 
പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജിഷ്ണുവിന്റെ അമ്മ മഹിജയുടെ വാക്കുകള്‍ അവരുടെ വൈകാരിക പ്രകടനമായി മാത്രമേ കാണുന്നുള്ളൂ.സമയം കിട്ടാത്തതിനാലാണ് ഇതുവരെ ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.  
 
പിണറായി വിജയന്‍ പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ മംഗളൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ശനിയാഴ്ച സംഘപരിവാർ സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പിണറായിയെ മംഗളൂരുവിൽ കാലുകുത്തിക്കില്ലെന്നും പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്നുമാണ് ആര്‍എസ്എസിന്റെ ഭീഷണി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവാവ് ഏഴ് വയസുകാരനെ കൊന്ന് മൃതദേഹം ഭക്ഷിച്ചു