Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Pinarayi Vijayan and MV Govindan

സിആര്‍ രവിചന്ദ്രന്‍

, ശനി, 7 ജൂണ്‍ 2025 (18:39 IST)
അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കുമെന്നും സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നും മുഖ്യമന്ത്രി അപ്പോള്‍ തീരുമാനിക്കുമെന്നുമാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.
 
ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ പിണറായി മുഖ്യമന്ത്രി ആകുമോയെന്നത് ഇപ്പോള്‍ പറയാനാകില്ല. തെരഞ്ഞെടുപ്പിനെ നയിക്കുന്നത് പിണറായി വിജയന്‍ തന്നെയായിരിക്കും. മുഖ്യമന്ത്രിയെ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല.-എംവി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം നേരത്തെ സര്‍ക്കാരിനെ പിണറായി വിജയന്‍ തന്നെ വീണ്ടും നയിക്കുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. മൂന്നാം തവണയും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആകുമെന്നായിരുന്നു എ വിജയരാഘവന്‍ അടക്കമുള്ളവരും പറഞ്ഞിരുന്നത്.
 
പിണറായിസം എന്നൊന്നില്ലെന്നും നിലമ്പൂരില്‍ യുഡിഎഫ് മഴവില്‍ സഖ്യം ഉണ്ടാക്കി വര്‍ഗീയ ധ്രുവീകരണം നടത്തുകയാണെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു. പ്രത്യയശാസ്ത്രത്തെക്കുറിച്ച് അറിയാത്തവരാണ് പിണറായിസം എന്ന് പറഞ്ഞ് ആരോപണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ