Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ സാഹചര്യം നിരീക്ഷിച്ചുവരുന്നു, സാധ്യമായതെല്ലാം ചെയ്യുമെന്ന് അമിത് ഷാ

കേരളത്തിലെ സാഹചര്യം നിരീക്ഷിച്ചുവരുന്നു, സാധ്യമായതെല്ലാം ചെയ്യുമെന്ന് അമിത് ഷാ
, ഞായര്‍, 17 ഒക്‌ടോബര്‍ 2021 (15:08 IST)
കേരളത്തിലെ പ്രളയസാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സാധ്യമായ എല്ലാ പിന്തുണയും കേരളത്തിന് നൽകുമെന്നും അമിത് ഷാ അറിയിച്ചു.
 
കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിൽ കേരളത്തിന്റെ ചില ഭാഗങ്ങളിലെ സ്ഥിതി ഞങ്ങൾ തുടർച്ചയായി നിരീക്ഷിക്കുകയാണ്. ദുരിതബാധിതരെ സഹായിക്കാൻ കേന്ദ്ര സർക്കാർ എല്ലാ പിന്തുണയും നൽകും. രക്ഷാപ്രവർത്തനങ്ങളെ സഹായിക്കാൻ എൻഡിആർഎഫ് ടീമുകളെ അയച്ചിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു. അമിത് ഷാ ട്വീറ്റ് ചെയ്‌തു.
 
സംസ്ഥാനത്ത് 15 പേരാണ് മഴക്കെടുതിയിൽ മരണപ്പെട്ടത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് റവന്യൂമന്ത്രി കെ രാജൻ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂട്ടിക്കലിൽ ഒരു കുഞ്ഞിന്റെ ഉൾപ്പടെ 6 മൃതദേഹങ്ങൾ കണ്ടെടുത്തു, മരണം 9 ആയി