Webdunia - Bharat's app for daily news and videos

Install App

കേരളത്തിൽ ഒന്നും നടക്കുന്നില്ല, ബിജെപി അധികാരത്തിൽ വരണം: തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കുമെന്ന് ഇ ശ്രീധരൻ

Webdunia
വ്യാഴം, 18 ഫെബ്രുവരി 2021 (13:21 IST)
കൊച്ചി: ബിജെപിയിൽ ചേരുമെന്ന കെ സുരേന്ദ്രന്റെ പ്രഖ്യാപനം സ്ഥിരീകരിച്ച് മെട്രോമാൻ ഇ ശ്രീധരൻ. പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കും എന്നും ഇ ശ്രീധരൻ വ്യക്തമാക്കി, കേരളത്തിൽ ഒന്നും നടക്കുന്നില്ലെന്നും. സംസ്ഥാനത്ത് നീതി ഉറപ്പാക്കാൻ ബിജെപി അധികാരത്തിൽ വരണം എന്നും പറഞ്ഞുകൊണ്ടായിരുന്നു ബിജെപി പ്രവേശനം ഇ ശ്രീധരൻ സ്ഥിരീകരിച്ചത്. 'ഒൻപത് വർഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനം. കേരളത്തിൽ ഒന്നും നടക്കുന്നില്ല. കേരളത്തിൽ നീതി ഉറപ്പാക്കാൻ ബിജെപി അധികാരത്തിൽ വരണം' ഇ ശ്രീധരൻ പ്രതികരിച്ചു.
 
ബിജിപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇ ശ്രീധരൻ ബിജെപിയിൽ ചേരും എന്ന് ആദ്യം പ്രഖ്യാപിച്ചത്. പിന്നാലെ ഇ ശ്രീധരൻ നിലപാട് വ്യക്തമാക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വിജയ യാത്രയിൽ ഇ ശ്രീധരൻ പങ്കെടുക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കാൻ ഇ ശ്രീധരനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിയ്ക്കും എന്ന് ഇ ശ്രീധരൻ തന്നെ വ്യക്തമാക്കിയതോടെ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കെതിരെ ശ്രീധരൻ ബിജെപിയുടെ ശക്തനായ സ്ഥാനാർത്ഥിയാകും എന്ന് ഉറപ്പായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; പൂഞ്ചില്‍ 15 പേര്‍ കൊല്ലപ്പെട്ടു, ഉറിയില്‍ പലായനം

India vs Pakistan: പ്രതികാരം ചെയ്യുമെന്ന് പാക്കിസ്ഥാന്‍, വ്യോമാതിര്‍ത്തി അടച്ചുപൂട്ടി; അതിര്‍ത്തികളില്‍ അതീവ ജാഗ്രത

Papal Conclave: പുതിയ ഇടയനെ കാത്ത് ലോകം; ആദ്യഘട്ടത്തില്‍ കറുത്ത പുക

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

അടുത്ത ലേഖനം
Show comments