കൊച്ചി നഗരത്തിലെ ഒരു ഫ്‌ളാറ്റില്‍ യുവതിക്ക് നേരിടേണ്ടിവന്നത് ക്രൂര മര്‍ദനം. യുവതിയെ ഫ്‌ളാറ്റില്‍ കെട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ചതായി പരാതി. കണ്ണൂര്‍ സ്വദേശിനിയാണ് അതിക്രൂരമായ മര്‍ദനത്തിനും പീഡനത്തിനും ഇരയായത്. എന്നാല്‍, പ്രതിയായ മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനെ പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
കഴിഞ്ഞ ലോക്ക്ഡൗണില്‍ കൊച്ചിയില്‍ കുടുങ്ങിപ്പോയതാണ് കണ്ണൂര്‍ സ്വദേശിയായ യുവതി. മാര്‍ട്ടിന്‍ ജോസഫ് എന്ന യുവാവുമായി ഇവര്‍ സൗഹൃദത്തിലാകുകയും പിന്നീട് ഇരുവരും ഒന്നിച്ച് നഗരത്തിലെ ഫ്‌ളാറ്റില്‍ താമസിക്കുകയും ചെയ്തു. ഒരു വര്‍ഷത്തോളം ഇവര്‍ ഒന്നിച്ചാണ് താമസിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതലാണ് മാര്‍ട്ടിന്‍ തന്നെ ശാരീരികമായി മര്‍ദിക്കാന്‍ തുടങ്ങിയതെന്ന് പരാതിക്കാരി പറയുന്നു. ഫ്‌ളാറ്റില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും തനിക്ക് സാധിച്ചില്ലെന്നും യുവതി പറഞ്ഞു
ഫ്‌ളാറ്റില്‍ പൂട്ടിയിട്ടായിരുന്നു മര്‍ദനം. അതിക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി. ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചു. മൂത്രം കുടിപ്പിച്ചു. ഇതിനിടെ യുവതിയുടെ നഗ്നവീഡിയോയും ഇയാള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഏകദേശം 15 ദിവസത്തോളം യുവതി ഇത്തരത്തില്‍ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നതായാണ് പറയുന്നത്.
പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.