Webdunia - Bharat's app for daily news and videos

Install App

കൊല്ലത്ത് പ്രവാസിയായ ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ലക്ഷങ്ങളുടെ സ്വര്‍ണ്ണവുമായി ഒളിച്ചോടിയ വീട്ടമ്മ 6 മാസത്തിനുശേഷം പിടിയില്‍

ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് അവധിക്കു നാട്ടില്‍ വരുന്നതിനു 2 ദിവസം മുന്‍പ് നസീമ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും പണവുമായി കണ്ണൂര്‍ പെരിങ്ങോം സ്വദേശി അരുണ്‍കുമാറുമായി ഒളിച്ചോടുകയായിരുന്നു.

Webdunia
ബുധന്‍, 26 ജൂണ്‍ 2019 (12:39 IST)
ഫേസ്ബുക്കിലൂടെ പ്രണയിച്ച കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ 6 മാസത്തിനുശേഷം പൊലീസ് പിടിയിൽ‍. കൊല്ലം അമ്പലംകുന്ന് നിയാസ് മന്‍സിലില്‍ നിസാറുദ്ദീന്റെ ഭാര്യ നസീമ (36) ആണു പിടിയിലായത്. ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് അവധിക്കു നാട്ടില്‍ വരുന്നതിനു 2 ദിവസം മുന്‍പ് നസീമ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും പണവുമായി കണ്ണൂര്‍ പെരിങ്ങോം സ്വദേശി അരുണ്‍കുമാറുമായി ഒളിച്ചോടുകയായിരുന്നു.
 
നിസാറുദ്ദീന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം കണ്ണൂരിലെ കക്കാട്ടു നിന്നു ഇവരെ പൂയപ്പള്ളി പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിവാഹിതനായ അരുണ്‍കുമാര്‍ ഇവര്‍ക്കൊപ്പം പല സ്ഥലങ്ങളില്‍ താമസിച്ചു വരികയായിരുന്നു. മദ്യലഹരിയില്‍ അരുണ്‍ കഴിഞ്ഞ ദിവസം ആദ്യഭാര്യയുടെ വീട്ടിലെത്തി സംഘര്‍ഷം ഉണ്ടാക്കിയിരുന്നു.
 
തുടര്‍ന്നു പൊലീസില്‍ നല്‍കിയ പരാതിപ്രകാരം അരുണിനെ കസ്റ്റഡിയില്‍ എടുത്തു. ഈ കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണു നസീമ കൂടെയുണ്ടെന്നും മുറിയില്‍ പൂട്ടിയിട്ട് മാനസികവും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും അരുണ്‍ പറഞ്ഞത്.
 
തുടര്‍ന്നു നസീമയെയും അറസ്റ്റ് ചെയ്തു. പൂയപ്പള്ളി എസ്‌ഐ രാജേഷ്‌കുമാര്‍, എഎസ്‌ഐ രാജന്‍, വനിത സിപിഒ ആര്യ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയില്‍ ഹാജരാക്കിയ നസീമയെ കോടതി മാതാവിനൊപ്പം വിട്ടു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments