സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം; സംസ്ഥാനത്തെ പട്ടിണിമുക്തമാക്കും: ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍
സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം; സംസ്ഥാനത്തെ പട്ടിണിമുക്തമാക്കും: ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍
പതിനാലാം നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കമിട്ട് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം നടത്തി. പുതിയ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് ഉള്ളതെന്ന ആമുഖത്തോടെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം ആരംഭിച്ചത്. അഴിമതിരഹിത ഭരണമാണ് സര്‍ക്കാരിന്റെ ലക്‌ഷ്യമെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനപ്രസംഗത്തിലെ പ്രധാന നയങ്ങള്‍
* തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും
* വികസനത്തിനും സ്ത്രീ - പിന്നാക്ക വിഭാഗസംരക്ഷണത്തിനും ഊന്നല്‍ നല്കും
* തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുക പ്രധാന ലക്‌ഷ്യം
* കാര്‍ഷികമേഖലയില്‍ ഉള്‍പ്പെടെ 15 ലക്ഷം തൊഴിലവസരങ്ങള്‍
* ഐ ടി മേഖലയില്‍ പത്തുലക്ഷം തൊഴിലവസരങ്ങള്‍
* പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്കും
* സംസ്ഥാനം പട്ടിണിമുക്തമാകും
* ദുര്‍ബല വിഭാഗങ്ങളുടെ പരാതികള്‍ക്ക് പരിഹാരം
* ജനപിന്തുണയോടെ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കും
* റവന്യൂ വരുമാനം കൂട്ടാന്‍ നടപടി
* നികുതിപിരിവ് കാര്യക്ഷമമാക്കും
* സാമ്പത്തിക അച്ചടക്കത്തിന് നടപടി സ്വീകരിക്കും
* ഇ - ഗവേര്‍ണന്‍സിന് ഊന്നല്‍ നല്കും
* തദ്ദേശസ്ഥാപനങ്ങളില്‍ ഓഡിറ്റ്
* പഞ്ചവത്സര പദ്ധതി കാര്യക്ഷമമാക്കും
* പുതിയ 1500 സ്റ്റാര്‍ട്ടപ്പുകള്‍
* കോഴിക്കോട് - കൊച്ചി വിമാനത്താവളങ്ങള്‍ വികസിപ്പിക്കും
* വികസനത്തിന് സ്വകാര്യ നിക്ഷേപങ്ങള്‍ കൊണ്ടുവരും