Webdunia - Bharat's app for daily news and videos

Install App

ആൺസുഹൃത്തുമായി സംസാരിച്ചതിൽ ആൾക്കൂട്ട വിചാരണ, മനം നൊന്ത് ജീവനൊടുക്കി യുവതി, കണ്ണൂരിൽ 3 എസ്ഡിപിഐക്കാർ റിമാൻഡിൽ

ആത്മഹത്യക്കുറിപ്പില്‍ നിന്ന് ലഭിച്ച സൂചനയെ തുടര്‍ന്നാണ് അറസ്റ്റ്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പോലീസ് അറിയിച്ചു.

അഭിറാം മനോഹർ
വ്യാഴം, 19 ജൂണ്‍ 2025 (13:24 IST)
പിണറായി കായലോട് പറമ്പായിയില്‍ യുവതി ജീവനൊടുക്കിയത് ആള്‍ക്കൂട്ട വിചാരണയില്‍ മനം നൊന്തെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ റിമാന്‍ഡ് ചെയ്തി. റസീന മന്‍സിലില്‍ റസീനയെയാണ്(40) ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പറമ്പായി സ്വദേശികളായ എം സി മന്‍സിലില്‍ വിസി മുബഷീര്‍(28),കണിയാന്റെ വളപ്പില്‍ കെ ര്‍ ഫൈസല്‍(34), കുടത്താന്‍കണ്ടി ഹൗസില്‍ വി കെ റഫ്‌നാസ്(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
 
ആത്മഹത്യക്കുറിപ്പില്‍ നിന്ന് ലഭിച്ച സൂചനയെ തുടര്‍ന്നാണ് അറസ്റ്റ്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് കായലോട് അചങ്കര പള്ളിക്ക് സമീപം  കാറിനരികെ റസീന സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുന്നത് കണ്ട് അറസ്റ്റിലായവര്‍ ഉള്‍പ്പടെയുള്ള സംഘം യുവാവിനെ കൈയ്യേറ്റം ചെയ്തിരുന്നു. അഞ്ച് മണിക്കൂര്‍ നേരം യുവാവിനെ തടഞ്ഞുവെച്ച സംഘം മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫീസിലെത്തിച്ചു. റസീനയുടെയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്. യുവാവിന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്ത ടാബും മൊബൈല്‍ ഫോണും അറസ്റ്റിലായ പ്രതികളില്‍ നിന്നും പോലീസ് കണ്ടെത്തി. കൂടുതല്‍ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശത്രുവായ ചൈനയ്ക്ക് ഇളവ് നൽകി, ഇന്ത്യയോട് ഇരട്ടത്താപ്പ്, ഇന്ത്യ- യുഎസ് ബന്ധം തകർക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ട് നിക്കി ഹേലി

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ പേര് രജിസ്റ്റർ ചെയ്യാം - 11 രേഖകളിൽ ഏതെങ്കിലും മതി

കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് മുക്കാല്‍ ലക്ഷം കവിഞ്ഞു

താരിഫ് ചര്‍ച്ച ചെയ്യാന്‍ എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്ന് ട്രംപ്; താന്‍ ട്രംപിനെയൊന്നും ചര്‍ച്ചയ്ക്ക് വിളിക്കാനില്ലെന്ന് ബ്രസീലിയന്‍ പ്രസിഡന്റ്

ഇന്ത്യക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ പാടില്ല, പക്ഷെ ചൈനയ്‌ക്കോ? ട്രംപിന്റെ ഇരട്ടത്താപ്പിനെ എതിര്‍ത്ത് നിക്കി ഹേലി

അടുത്ത ലേഖനം
Show comments