Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിച്ച് മാതൃസഹോദരിയുടെ മകനായ ഡോക്‍ടര്‍, സഹായത്തിന് സീരിയല്‍ നടന്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍

യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിച്ച് മാതൃസഹോദരിയുടെ മകനായ ഡോക്‍ടര്‍, സഹായത്തിന് സീരിയല്‍ നടന്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍

ജോണ്‍സി ഫെലിക്‍സ്

തിരുവനന്തപുരം , ശനി, 3 ഒക്‌ടോബര്‍ 2020 (14:47 IST)
യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിച്ചതിന് യുവതിയുടെ മാതൃസഹോദരിയുടെ മകനായ ദന്ത ഡോക്‍ടറെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സഹായിച്ച സീരിയല്‍ നടനും പിടിയിലായി.
 
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ദന്തഡോക്‍ടറും സഹായിയായ സീരിയല്‍ നടന്‍ ജസീര്‍ ഖാനുമാണ് അറസ്റ്റിലായത്. മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖയുപയോഗിച്ച് സിം എടുത്ത് ഇവര്‍ക്ക് നല്‍കിയ ശ്രീജിത്ത് എന്നയാളെയും പൊലീസ് പിടികൂടി.
 
നേരത്തേ, തന്‍റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിക്കുന്നു എന്ന് പരാതി നല്‍കാന്‍ യുവതി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ കൂട്ടുവന്നത് ബന്ധുവായ ഈ ദന്തഡോക്‍ടര്‍ തന്നെയായിരുന്നു. കേസില്‍ യുവതിക്ക് എല്ലാ സഹായവും ചെയ്‌തുകൊടുത്തതും ഇയാള്‍ തന്നെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടമ്മയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചതിന് സീരിയല്‍ നടനും മെഡിക്കല്‍ കോളേജിലെ ഡോക്ടറും അറസ്റ്റില്‍