Webdunia - Bharat's app for daily news and videos

Install App

കള്ളക്കേസില്‍ എന്നെ അറസ്റ്റ് ചെയ്‌തേക്കാം; മുകേഷിനെതിരെ പരാതി നല്‍കിയ നടി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

നടിക്കെതിരെ ബന്ധുവായ യുവതി ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു

രേണുക വേണു
വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (08:53 IST)
Mukesh and Actress

നടന്‍മാരായ മുകേഷ്, ഇടവേള ബാബു, ജയസൂര്യ, മണിയന്‍പിള്ള രാജു എന്നിവര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. താന്‍ ആരോപണം ഉന്നയിച്ച നടന്‍മാരില്‍ നിന്ന് ജീവനു ഭീഷണിയുണ്ടെന്നും തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും നടി മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചു. 
 
നടിക്കെതിരെ ബന്ധുവായ യുവതി ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് ചെന്നൈയില്‍ എത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. യുവതിയുടെ ആരോപണത്തില്‍ നടിക്കെതിരെ പൊലീസ് പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ തന്നെ അറസ്റ്റ് ചെയ്യുമോ എന്ന പേടിയിലാണ് നടി മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. 
 
' 2014 ല്‍ സംഭവം നടക്കുന്ന സമയത്ത് എനിക്ക് 16 വയസ്സായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷന്‍ സമയമാണ്. സിനിമ ഓഡിഷനെന്ന് പറഞ്ഞാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഓഡിഷന്‍ ഉണ്ടെന്ന് പറഞ്ഞ് ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ അഞ്ചാറ് പുരുഷന്മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ എന്നെ തൊടുകയൊക്കെ ചെയ്തു. കുറേ ബഹളം വെച്ചാണ് അവസാനം അവിടെനിന്ന് രക്ഷപ്പെട്ടത്,' എന്നാണ് നടിക്കെതിരെ ബന്ധുവായ യുവതിയുടെ ആരോപണം. 
 
ചെറിയ അഡ്ജസ്റ്റ്മെന്റൊക്കെ ചെയ്താല്‍ മതി. അവര്‍ എന്നെ നന്നായി നോക്കും എന്നൊക്കെ നടി പറഞ്ഞു. ഒരു ലൈംഗിക തൊഴിലാളി ആക്കുന്ന രീതിയിലാണ് സംസാരിച്ചത്. എന്റെ പ്രായത്തിലുള്ള കുട്ടികളെ ദുബായിലേക്ക് അടക്കം കൊണ്ടുപോയിട്ടുണ്ടെന്ന് നടി തന്നോടു പറഞ്ഞതായി യുവതി വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ

അടുത്ത ലേഖനം
Show comments