Webdunia - Bharat's app for daily news and videos

Install App

കാമുകനെ മര്‍ദിക്കാന്‍ ക്വട്ടേഷന്‍, ലിന്‍സി രണ്ട് മക്കളുടെ അമ്മ; പൊലീസ് പിടിക്കാതിരിക്കാന്‍ ഒളിവില്‍ കഴിഞ്ഞത് ആശുപത്രിയില്‍

Webdunia
തിങ്കള്‍, 21 ജൂണ്‍ 2021 (12:15 IST)
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പകയില്‍ കാമുകന് ക്വട്ടേഷന്‍ കൊടുത്ത ശേഷം ലിന്‍സി പോയത് ആശുപത്രിയിലേക്ക്. പൊലീസ് പിടിക്കുമെന്ന ഭയമുള്ളതിനാലാണ് ലിന്‍സി ആശുപത്രിയില്‍ ഒളിവില്‍ കഴിഞ്ഞത്. ശാസ്താംകോട്ടയിലെ ആശുപത്രിയില്‍ ചികിത്സയുടെ പേരില്‍ ഒളിവില്‍ കഴിഞ്ഞ ലിന്‍സിയെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പിടികൂടിയത്.

സംഭവം ഇങ്ങനെ
 
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വിരോധത്തില്‍ യുവാവിനെയും യുവാവിന്റെ സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു കവര്‍ച്ച നടത്തിയ സംഭവത്തില്‍ യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍. യുവതിയാണ് ക്വട്ടേഷന്‍ നല്‍കിയത്. മയ്യനാട് സങ്കീര്‍ത്തനത്തില്‍ ചിഞ്ചു റാണി എന്ന് വിളിക്കപ്പെടുന്ന 30 വയസ്സുകാരി ലിന്‍സി ലോറന്‍സാണ് തന്റെ വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെയും യുവാവിന്റെ സുഹൃത്തിനെയും തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ വര്‍ക്കല അയിരൂര്‍ അഞ്ചുമുക്ക് ക്ഷേത്രത്തിനു സമീപം തുണ്ടില്‍ വീട്ടില്‍ അമ്പു (33), നെടുങ്ങോലും പറക്കുളത്ത് നിന്നു വര്‍ക്കല കണ്ണമ്പ പുല്ലാനികോട് മാനസസരസില്‍ താമസിക്കുന്ന അനന്ദു പ്രസാദ് (21) എന്നിവരെയാണ് ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 
 
ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണ (25), സുഹൃത്ത് വര്‍ക്കല കണ്ണമ്പ സ്വദേശി വിഷ്ണു പ്രസാദ് (22) എന്നിവരെയാണ് തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് അവശരാക്കി വഴിയില്‍ ഉപേക്ഷിച്ചത്. മര്‍ദനത്തിന് ഇരയായ വിഷ്ണു പ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന അനന്ദു പ്രസാദ്. അനന്ദു വീട്ടില്‍ നിന്ന് അകന്നു കഴിയുകയാണ്. 
 
ക്വട്ടേഷന്‍ നല്‍കിയ ലിന്‍സി വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. ലിന്‍സിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഒന്നരവര്‍ഷം മുന്‍പാണ് ലിന്‍സി ഗൗതമിനെ പരിചയപ്പെടുന്നത്. ഗൗതം, വിഷ്ണു എന്നിവര്‍ പാരിപ്പള്ളിയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ കലക്ഷന്‍ ഏജന്റുമാരാണ്. ഇങ്ങനെയാണ് ഗൗതം ലിന്‍സിയുമായി അടുക്കുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു. ലിന്‍സി ഗൗതമിന് പണവും മൊബൈല്‍ ഫോണും നല്‍കിയിരുന്നു. ലിന്‍സിക്ക് ഗൗതമിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം ലിന്‍സി ഗൗതമിനെ അറിയിച്ചു. എന്നാല്‍, രണ്ട് മക്കളുടെ അമ്മ കൂടിയായ ലിന്‍സിയുടെ വിവാഹാഭ്യര്‍ഥന ഗൗതം നിരസിച്ചു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. 
 
വിവാഹാഭ്യര്‍ഥന നിരസിച്ചതോടെ ലിന്‍സിക്ക് ഗൗതമിനോട് പകയായി. വര്‍ക്കലയിലെ സംഘത്തിന് ലിന്‍സി ക്വട്ടേഷന്‍ നല്‍കി. വിഷ്ണു ചാത്തന്നൂരില്‍ പേയിങ് ഗെസ്റ്റായി താമസിക്കുകയാണ്. കഴിഞ്ഞ 14ന് ഉച്ചയ്ക്ക് ലിന്‍സി വിഷ്ണുവിനെ വിളിച്ച് അടുത്ത ബന്ധുക്കള്‍ വരുന്നുണ്ടെന്നും അവര്‍ക്കൊപ്പം പോയി പണം വാങ്ങി നല്‍കണമെന്നും പറഞ്ഞു. ക്വട്ടേഷന്‍ സംഘം എത്തി വിഷ്ണുവിനെ കാറില്‍ കയറ്റി അയിരൂര്‍ കായല്‍ വാരത്ത് എത്തിച്ചു. മര്‍ദിച്ച ശേഷം വിഷ്ണുവിനെക്കൊണ്ടു ഗൗതമിനെ വിളിച്ചു വരുത്തി. തുടര്‍ന്നു ഗൗതമിനെയും ആക്രമിച്ചു പണവും മൊബൈല്‍ ഫോണും കവര്‍ന്ന ശേഷം ഇരുവരെയും മോചിപ്പിച്ചു. 40,000 രൂപയ്ക്കാണ് അനന്ദു ക്വട്ടേഷന്‍ ഏറ്റെടുത്തത്. 10,000 രൂപ ആദ്യം നല്‍കി. കൃത്യത്തിനു ശേഷം ബാക്കിയുള്ള 30,000 കൂടി നല്‍കാമെന്നാണ് ലിന്‍സി പറഞ്ഞിരുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തമിഴ്‌നാട്ടിലും ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത; ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

അടുത്ത ലേഖനം
Show comments