തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസില്‍ തിരക്ക് കാരണം 2 യാത്രക്കാര്‍ കുഴഞ്ഞുവീണു. ജനറല്‍ കംപാര്‍ട്ട്മെന്റില്‍ നിന്ന സ്ത്രീകളാണ് കുഴഞ്ഞുവീണത്. പിറവം റോഡ് കഴിഞ്ഞപ്പോഴാണ് സ്ത്രീകള്‍ കുഴഞ്ഞുവീണതെന്ന് സഹയാത്രികര്‍ പറഞ്ഞു. യാത്രക്കാര്‍ ഇവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്കി.
ഓണാവധി കഴിഞ്ഞുള്ള ആദ്യ ദിവസമായതിനാല്‍ തന്നെ വലിയ തിരക്കാണ് ട്രെയിനുകളില്‍ അനുഭവപ്പെടുന്നത്. ആവശ്യത്തിന് ട്രെയിനുകള്‍ ഇല്ലാത്തതിനാല്‍ വേണാട് എക്സ്പ്രസില്‍ ആളുകള്‍ക്ക് കയറാന്‍ പോലും സാധിക്കാത്ത വിധമുള്ള തിരക്കാണുള്ളത്. യാത്രാ ദുരിതം മാറ്റാന്‍ കൂടുതല്‍ ട്രെയിനുകള്‍ വേണമെന്നത് യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യമാണ്.