Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ വനിത കമ്മിഷന്‍ അധ്യക്ഷ: പരിഗണന പട്ടികയില്‍ ഇവര്‍

പുതിയ വനിത കമ്മിഷന്‍ അധ്യക്ഷ: പരിഗണന പട്ടികയില്‍ ഇവര്‍
, ശനി, 26 ജൂണ്‍ 2021 (12:37 IST)
പുതിയ വനിത കമ്മിഷന്‍ അധ്യക്ഷയെ തിരഞ്ഞെടുക്കാന്‍ സിപിഎമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. പി.കെ.ശ്രീമതി, പി.സതീദേവി, സി.എസ്.സുജാത, ടി.എന്‍.സീമ എന്നിവരുടെ പേരുകളാണ് സിപിഎം പ്രധാനമായും പരിഗണിക്കുന്നത്. ഇതില്‍ പി.കെ.ശ്രീമതിക്ക് തന്നെയാണ് കൂടുതല്‍ സാധ്യത. പാര്‍ട്ടിക്ക് പുറത്തുനിന്നുള്ള വനിതയെ തല്‍സ്ഥാനത്ത് നിയോഗിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തപരിചയമുള്ളവരെ തന്നെ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ മതിയെന്നാണ് സിപിഎം തീരുമാനം. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് എം.സി.ജോസഫൈന്‍ ഇന്നലെയാണ് വനിത കമ്മിഷന്‍ അധ്യക്ഷസ്ഥാനം രാജിവച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയരുന്നു