Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആൻജിയോഗ്രാമിനിടെ സ്റ്റെന്റ് ഒടിഞ്ഞ് ഹൃദയവാൽവിൽ കയറി, വീട്ടമ്മ മരിച്ചു

ആൻജിയോഗ്രാമിനിടെ സ്റ്റെന്റ് ഒടിഞ്ഞ് ഹൃദയവാൽവിൽ കയറി, വീട്ടമ്മ മരിച്ചു
, വ്യാഴം, 2 ജൂലൈ 2020 (11:02 IST)
ആലപ്പുഴ: ആന്‍ജിയോഗ്രാം പരിശോധനയ്ക്കിടെ സ്റ്റെന്‍റ് ഒടിഞ്ഞ് ഹൃദയ വാല്‍വില്‍ കയറി ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴ ബിന്ദു (55) ആണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു മരണം. ജൂണ്‍ നാലിനാണ് സ്വകാര്യ ആശുപത്രിയില്‍ ബിന്ദുവിനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയത്. ചികിത്സയ്ക്കിടെ സ്റ്റെന്‍റ് ഹൃദയ വാല്‍വില്‍ തറഞ്ഞു കയറുകയായിരുന്നു. ഇതോടെ മറ്റൊരു ആശുപത്രിയിലെത്തിച്ച്‌ ശസ്ത്രക്രിയയിലൂടെ സ്റ്റെന്‍റ് നീക്കം ചെയ്തെങ്കിലും അണുബാധമൂലം നില ഗുരുതരമായി.
 
തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബിന്ദുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇസിജിയിൽ വ്യതിയാനം കണ്ടതോടെ ആന്‍ജിയോഗ്രാം നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തിൽ ബന്ധുക്കള്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയൢ പരാതി നല്‍കിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ചിലവായ പണം തിരികെ നൽകാം എന്നായിരുന്നു ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. ഭാര്യയുടെ രോഗവിവരം അറിഞ്ഞ് മസ്ക്കറ്റില്‍ നിന്ന് എത്തിയ അജിത് റാം ചിങ്ങോലി പഞ്ചായത്തിന്റെ ക്വാറന്റീന്‍‌ കേന്ദ്രത്തിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനിടെ 434 മരണം, 19,148 പേർക്ക് രോഗബാധ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറുലക്ഷം കടന്നു