Publish Date: Thu, 22 Apr 2021 (12:15 IST)
Updated Date: Thu, 22 Apr 2021 (12:19 IST)
കോവിഡ് പോസിറ്റീവായതിന് പിന്നാലെ യുവാവ് തൂങ്ങി മരിച്ചു. കൊച്ചിയിലാണ് സംഭവം. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്.
വിജയന് പനി ഉള്‍പ്പെടെയുള്ള കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാളെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞതിനു പിന്നാലെ ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഇന്ന് രാവിലെ പുഴയില്‍ മീന്‍ പിടിക്കാന്‍ എത്തിയവരാണ് വിജയന്റെ മൃതദേഹം കണ്ടത്. എറണാകുളം ഗോശ്രീ പാലത്തിന്റെ കൈവരിയിലായിരുന്നു മൃതദേഹം. ഗോശ്രീ പാലത്തിന്റെ കൈവരിയില്‍ വിജയന്റെ മൃതദേഹം തൂങ്ങിയാടുകയായിരുന്നു. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു.