Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പ്രതീക്ഷകള്‍ അസ്ഥാനത്തായി, മോഹന്‍‌ലാലില്‍ നിന്നും ഇതല്ല പ്രതീക്ഷിച്ചത്’; വിമര്‍ശനവുമായി എംസി ജോസഫൈന്‍

‘പ്രതീക്ഷകള്‍ അസ്ഥാനത്തായി, മോഹന്‍‌ലാലില്‍ നിന്നും ഇതല്ല പ്രതീക്ഷിച്ചത്’; വിമര്‍ശനവുമായി എംസി ജോസഫൈന്‍

‘പ്രതീക്ഷകള്‍ അസ്ഥാനത്തായി, മോഹന്‍‌ലാലില്‍ നിന്നും ഇതല്ല പ്രതീക്ഷിച്ചത്’; വിമര്‍ശനവുമായി എംസി ജോസഫൈന്‍
തിരുവനന്തപുരം , തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (12:55 IST)
ഡബ്ല്യൂസിസി അംഗങ്ങളുടെ തുറന്നുപറച്ചില്‍ വിവാദമായതിനു പിന്നാലെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ‘ പ്രസിഡന്റ് മോഹന്‍ലാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍.

“ മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയപ്പോള്‍ ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍  ആ പ്രതീക്ഷകള്‍ അസ്ഥാനത്തായി. ആരാധകരെ നിലയ്‌ക്ക് നിര്‍ത്തുന്നതില്‍ ഉള്‍പ്പെടെ കുറച്ചു കൂടി ഉത്തരവാദിത്വത്തോടെ അദ്ദേഹം പ്രവര്‍ത്തിക്കണമായിരുന്നു. നടിമാരെ പരിഹസിക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഇക്കാര്യം മോഹന്‍‌ലാല്‍ പറയണമായിരുന്നു” - എന്നും ജോസഫൈന്‍ പറഞ്ഞു.

കൊച്ചിയില്‍ ഉപദ്രവിക്കപ്പെട്ട നടിക്ക് ആവശ്യമായ പിന്തുണ നല്‍കാതെ കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ സംരക്ഷിക്കുന്ന നിലപാട് അമ്മ സ്വീകരിച്ചതാണ് ഡബ്ല്യൂസിസിയുടെ എതിര്‍പ്പിന് കാരണമായത്.

ശനിയാഴ്‌ച നടന്ന പത്രസമ്മേളനത്തില്‍ അമ്മ സംഘടനയ്‌ക്കെതിരെയും മോഹന്‍‌ലാല്‍ സ്വീകരിച്ച നിലപാടിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഡബ്ല്യൂസിസി നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയില്ലെന്ന് അയ്യപ്പ സേവാ സംഘം