Webdunia - Bharat's app for daily news and videos

Install App

ഇന്ന് ലോക പരിസ്ഥിതിദിനം: കൊവിഡ് പ്രതിസന്ധിയേയും മറികടന്ന് വനംവകുപ്പ് തയ്യാറാക്കിയത് 50 ലക്ഷം വൃക്ഷത്തൈകള്‍

ശ്രീനു എസ്
ശനി, 5 ജൂണ്‍ 2021 (07:59 IST)
ലോക പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് വനത്തിന് പുറത്തെ ഹരിതകവചം വര്‍ധിപ്പിക്കുന്നതും പരിസ്ഥിതിപുനസ്ഥാപനവും ലക്ഷ്യമിട്ട് നിരവധി വൃക്ഷവല്‍ക്കരണ പരിപാടികളൊരുക്കി വനംവകുപ്പ്.  ഇതിനായി അന്‍പത് ലക്ഷത്തോളം വൃക്ഷത്തൈകളാണ് ഈ കോവിഡ് പ്രതിസന്ധിക്കിടയിലും വനംവകുപ്പ് തയ്യാറാക്കിയത്. വൃക്ഷത്തൈവിതരണ - പരിസ്ഥിതി പുനസ്ഥാപന പരിപാടികളുടെയും ലോക പരിസ്ഥിതിദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് കോഴിക്കോട് ചേവായൂര്‍ സര്‍ക്കാര്‍ ത്വക് രോഗാശുപത്രിയില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. 
 
പരിപാടികളുടെ ഭാഗമായി ഫലവൃക്ഷങ്ങളുടെയും, തണല്‍മരങ്ങളുടെയും ഔഷധസസ്യങ്ങളുടെയും പൂമരങ്ങളുടെയും 50 ലക്ഷത്തോളം നല്ലയിനം തൈകളാണ് വിതരണം ചെയ്യുക. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം പരസ്ഥിതിസൗഹൃദ റൂട്ട് ട്രെയിനറുകളില്‍ തയ്യാറാക്കിയ 4 ലക്ഷത്തോളം തൈകളും ഇതില്‍ ഉള്‍പ്പെടും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും  സാമുദായിക രാഷ്ട്രിയ യുവജനസംഘടനകളുടെയും മറ്റുവകുപ്പുകളുടെയും സഹായത്തോടെ പരിസ്ഥിതിദിനം മുതല്‍ വനമഹോത്സവവാരം വരെ നീണ്ടു നില്‍ക്കുന്ന വൃക്ഷവല്‍ക്കരണ പരിപാടികള്‍ക്ക് വേണ്ട തൈകളൊരുക്കിയത് സാമൂഹ്യവനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ നഴ്സറികളിലാണ്. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചും വിപുലമായ പരിപാടികള്‍ ഒഴിവാക്കിയുമാണ് വകുപ്പ് ഇത്തവണയും പരിസ്ഥിതി ദിനം ആചരിക്കുക.
 
സര്‍ക്കാര്‍ ത്വക് രോഗാശുപത്രിയുടെ വികസനത്തിനായി മുറിച്ചുമാറ്റിയ മരങ്ങള്‍ക്ക് പകരം മരം നടുന്ന പദ്ധതിയുടെയും പരസ്ഥിതിസൗഹൃദ  റൂട്ട് ട്രെയിനറുകളില്‍  തയ്യാറാക്കിയ വൃക്ഷത്തൈകളുടെ വിതരണത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ 2 വര്‍ഷത്തേക്ക് ഒരു ഇടപാടും നടത്തിയില്ലെങ്കില്‍, അത് പ്രവര്‍ത്തനരഹിതമാകും, നിയന്ത്രണങ്ങളെ കുറിച്ച് അറിയാമോ

വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ല, കുമാരനാശാനുപോലും സാധിക്കാത്ത കാര്യമാണ് അദ്ദേഹത്തിന് സാധിച്ചത്: മുഖ്യമന്ത്രി

വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും ഒരുമിച്ച് മത്സരിക്കും; സഖ്യപ്രഖ്യാപനം നടത്തി അമിത് ഷാ

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍

അടുത്ത ലേഖനം
Show comments