Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊരിച്ച ചിക്കനിൽ പുഴു : അഞ്ചു പേർ ആശുപത്രിയിൽ

Chicken Breast

എ കെ ജെ അയ്യർ

, വെള്ളി, 30 ഓഗസ്റ്റ് 2024 (10:08 IST)
തിരുവനന്തപുരം: പൊരിച്ച ചിക്കനില്‍ ചത്ത പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്നു ഭക്ഷ്യ സുരയാ വകുപ്പ് ഹോട്ടല്‍ പൂട്ടി. ഹോട്ടലില്‍ നിന്നു വാങ്ങിയ ചിക്കന്‍ കഴിച്ച ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ആശുപത്രിയില്‍ ആയിതിനെ തുടര്‍ന്നാണിത്.
 
 കാട്ടാക്കട ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഐശ്വര്യ ഹോട്ടല്‍ ആണ് പരാതിയെ തുടര്‍ന്ന് അധികൃതര്‍ പൂട്ടിച്ചത്. ഭക്ഷ്യ സുരക്ഷ വകുപ്പ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് അധികാരികള്‍ എന്നിവരുടെ പരിശോധനയില്‍ ഹോട്ടലില്‍ ഗുരുതര വീഴ്ചകളും കണ്ടെത്തി.  ഹോട്ടല്‍ അസോസിയേഷന്‍ കാട്ടാക്കട യൂണിറ്റ് പ്രസിഡന്റ് കൂടിയായ ഹോട്ടലുടമ വിക്രമന്‍ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിപ്പിച്ചിരുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി.
 
കാട്ടാക്കട, കഞ്ചിയൂര്‍ക്കോണം,വാനറ തല വീട്ടില്‍ അനി (35), ഭാര്യ അജിത (28), അനിയുടെ സഹോദരി ശാലിനി (36), ശാലിനിയുടെ മക്കളായ ശാലു (17), വര്‍ഷ (13) എന്നിവരെകാട്ടാക്കട ആശുപത്രിയിലും തുടര്‍ന്ന് നെയ്യാറ്റിന്‍കര ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ചിക്കന്‍ കഴിച്ച ഉടനെ ഇവര്‍ക്ക് വയറില്‍ അസ്വസ്ഥതയും ഛര്‍ദിയുമുണ്ടായി. തുടര്‍ന്ന് ഇവിടെയെത്തിയ ബന്ധു നടത്തിയ പരിശോധനയിലാണ് കഴിച്ചതില്‍ ബാക്കി ഉണ്ടായിരുന്ന ചിക്കനില്‍ ചത്ത പുഴുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികളെ ഉള്‍പ്പെടെ അഞ്ചുപേരെയും കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് നെയ്യാറ്റിന്‍കര ആശുപത്രിയിലും പ്രവേശിപ്പിക്കയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Onam Days 2024: ഓണം ഇങ്ങെത്തി..! എന്നാണ് അത്തം പിറക്കുന്നത്?