Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷവർമ്മയിൽ പുഴുവെന്ന പരാതിയുമായി വീട്ടമ്മ; ഇറച്ചിയുടെ കഷ്ണമാണെന്ന് അരോഗ്യവകുപ്പ്

പുഴുവുമായി സാദൃശ്യമുള്ള ഇറച്ചിയുടെ കഷണമാണ് പുഴുവെന്ന് തെറ്റിദ്ധരിച്ചതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വാദം.

ഷവർമ്മയിൽ പുഴുവെന്ന പരാതിയുമായി വീട്ടമ്മ; ഇറച്ചിയുടെ കഷ്ണമാണെന്ന് അരോഗ്യവകുപ്പ്
, ബുധന്‍, 10 ജൂലൈ 2019 (11:12 IST)
ചാവക്കാട് ബസ് സ്റ്റാൻഡിനടുത്തുള്ള ബേക്കറിയിൽ നിന്നും വാങ്ങിയ ഷവർമ്മയിൽ പുഴുവെന്ന് പരാതി. അഞ്ചനങ്ങാടി സ്വദേശിനിയായ വീട്ടമ്മ കഴിഞ്ഞ ദിവസം വൈകിട്ട് ചാവക്കാട് ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ബേക്കറിയിൽ നിന്നും പാർസലായി വാങ്ങിയ ഷവർമ്മയിലാണ് പുഴുവിനെ കണ്ടെത്തിയതായി പറയുന്നത്. ഇതോടെ വീട്ടമ്മയുടെ ബന്ധുക്കൾ പരാതിയുമായി രംഗത്ത് എത്തി. 
 
വിവരം അറിഞ്ഞ ചാവക്കാട് നഗരസഭാ ആരോഗ്യ വകുപ്പ് അധികൃതരെത്തി കടയിൽ പരിശോധന നടത്തി. പുഴുവുമായി സാദൃശ്യമുള്ള ഇറച്ചിയുടെ കഷണമാണ് പുഴുവെന്ന് തെറ്റിദ്ധരിച്ചതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വാദം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണമടച്ചാല്‍ കാണാതായ യുവതീ യുവാക്കള്‍ രജിസ്റ്റര്‍ വിവാഹം കഴിച്ചോ എന്ന് അറിയുന്നതെങ്ങനെ?