Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ല, സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി

ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ല, സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി
, ബുധന്‍, 24 ഓഗസ്റ്റ് 2022 (12:53 IST)
വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഹാരം,വസ്ത്രം,വിശ്വാസം എന്നിവയിൽ തീരുമാനം അടിച്ചേൽപ്പിക്കില്ല. യൂണിഫോം എന്ത് വേണമെന്ന് ഓരോ വിദ്യാലയത്തിനും തീരുമാനിക്കാം. സർക്കാർ പൊതുനിർദേശം നൽകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
അതാത് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പിടിഎയും അധ്യാപകരും വിദ്യാർഥി പ്രതിനിധികളും ആലോചിച്ച് ഉചിതമായ യൂണിഫോം നടപ്പിലാക്കുകയാണ് വേണ്ടത്. ഒരു വേഷവിധാനവും സർക്കാർ അടിച്ചേൽപ്പിക്കില്ല.ഓരോ വിദ്യാലയങ്ങളിലും അവരുടെ യൂണിഫോം വിദ്യാലയതലത്തിലാണ് തീരുമാനിക്കുക. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. പുറപ്പെടുവിക്കാൻ ഉദ്ദേശിക്കുന്നില്ല. മുഖ്യമന്ത്രി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രകൃതിവിരുദ്ധ പീഡനം : മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ