സിൽവർ ലൈൻ പോലുള്ള പദ്ധതികൾ കേരളത്തിന് അത്യാവശ്യമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം യൂറോപ്യൻ നിലവാരത്തിലേക്ക് ഉയർന്ന് കഴിഞ്ഞുവെന്ന് യെച്ചൂരി പറയുന്നു. കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ 23ആം പാർട്ടി കോൺഗ്രസിന്റെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു യെച്ചൂരി.
എൽഡിഎഫ് സർക്കാരിന്റെ ഇത്തരത്തിലുള്ള പദ്ധതികളാണ് കേരളത്തിനെ ഇന്ന് കാണുന്ന നിലയിലെത്തിച്ചത്. മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിനിനെതിരായ സിപിഎം സമരം മതിയായ നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കുന്നത് കൊണ്ടാണ് കേരളത്തിൽ പക്ഷേ കാര്യങ്ങൾ അങ്ങനെയല്ല. യെച്ചൂരി പറഞ്ഞു.