Publish Date: Wed, 02 Jun 2021 (15:14 IST)
Updated Date: Wed, 02 Jun 2021 (15:16 IST)
സംസ്ഥാനത്ത് ശനിയാഴ്‌ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. മധ്യകേരളത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാനിർദേശം.
കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളാതീരത്തും ലക്ഷദ്വീപിലും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 വരെയുള്ള സമയം ഇടിമിന്നൽ സാധ്യത അധികമാണ്. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികൾ തുറസായ സ്ഥലത്തും ടെറസ്സിലും ഈ സമയം കളിക്കുന്നത് ഒഴിവാക്കണമെന്നും മിന്നൽ ജാഗ്രത നിദേശത്തിൽ പറയുന്നു.