Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 15 മെയ് 2024 (08:34 IST)
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
 
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എനിക്ക് ആ ബ്രേയ്ക്ക് അത്രയും ആവശ്യമായിരുന്നു, ആരും എന്നെ മനസിലാക്കാൻ ശ്രമിച്ചില്ല: ഇഷാൻ കിഷൻ

കൂടാനും പാടില്ല കുറയാനും പാടില്ല, തൈറോയിഡ് ഗ്രന്ഥിയെ കുറിച്ച് ഇക്കാര്യങ്ങള്‍ അറിയണം

മീന്‍ ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മദ്യപാനം ഏതൊക്കെ അവയവങ്ങളെ ബാധിക്കും?

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവ് അനഘ പ്രകാശ് മരിച്ചു

സംസ്ഥാനത്ത് മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം; വേണ്ടത് ദിവസവും 200 രൂപയുടെ നാലുലക്ഷം മുദ്രപത്രങ്ങള്‍

വടക്കന്‍ കേരളത്തിലെ മഴയ്ക്കു കാരണം ഇതാണ്

വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുന മര്‍ദ്ദ പാത്തി നിലനില്‍കുന്നു; ഇന്ന് രണ്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

നിര്‍ബന്ധിത ആര്‍ത്തവാവധി സ്ത്രീകള്‍ക്ക് വിപരീത ഗുണം ചെയ്യുമെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments