‘മലയാള സിനിമയിൽ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല‘ ; കൂടെ കിടക്കാന്‍ ആവശ്യപ്പെട്ട സംവിധായകനെ കുറിച്ച് ദിവ്യ ഉണ്ണി പറയുന്നു

മലയാളി സംവിധായകൻ കിടക്ക പങ്കിടാൻ ക്ഷണിച്ചു; ആരോപണവുമായി നടി ദിവ്യ

Webdunia
തിങ്കള്‍, 13 നവം‌ബര്‍ 2017 (11:45 IST)
മലയാളി സംവിധായകനെതിരെ ആരോപണവുമായി നടി ദിവ്യ ഉണ്ണി. അവാര്‍ഡ് ജേതാവായ സംവിധായകനെതിരെ ആണ് താരം ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കിൽ മനോജ് ബാജ്‌പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി എത്തിയ നടിയാണ് ദിവ്യ. അധികം സിനിമയില്‍ താരം അഭിനയിച്ചിട്ടും ഇല്ല. 
 
സിനിമയിൽ വേഷം തരാമെന്ന പേരിൽ ഹോട്ടലിൽ വിളിച്ചുവരുത്തിയ തന്നോട് കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടെന്നാണ് നടി ആരോപിക്കുന്നത്. രണ്ടുവർഷം മുമ്പ് നടന്ന സംഭവം ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി വെളിപ്പെടുത്തിയത്. പക്ഷേ സംവിധായകന്റെ പേരു വെളിപ്പെടുത്താതെയാണ് താരം തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.
 
അവാർഡ് ജേതാവായ സംവിധായകന്റെ സിനിമയില്‍ അഭിനയിച്ച് മലയാളത്തിലെത്തുക നടിയെ സംബന്ധിച്ചടത്തോളം വലിയൊരു കാര്യമായിരുന്നു. മനസില്‍ നിറയെ സിനിമയായിരുന്നുവെന്ന് താരം പറയുന്നു. കൊച്ചിയിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. 
 
‘അദ്ദേഹം അറിയപ്പെടുന്നൊരു സംവിധായകനാണ്. അതുകൊണ്ട് എനിക്ക് ഭയമില്ലായിരുന്നു. തനിച്ചായിരുന്നു, സമയം രാത്രി 9മണി. അതുകൊണ്ട് നല്ല ഭയമുണ്ടായിരുന്നു. ശുപാർശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് അത്ര പേടിച്ചില്ല. എന്നാൽ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാൻ അയാൾ എന്നെ ക്ഷണിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്നിട്ട് അയാൾ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയിൽ സംവിധായകന്റെയോ, നിർമാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല'.–ദിവ്യ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നിർബന്ധമില്ല, ഉപഭോക്താക്കൾക്ക് ആപ്പ് ഡിലീറ്റ് ചെയ്യാം, സഞ്ചാർ സാഥി ആപ്പിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി

ഡിറ്റ് വാ പോയി, കേരളത്തിന് മുകളിൽ വീണ്ടും കിഴക്കൻ കാറ്റ്, തുലാവർഷ മഴ സജീവമാകും

മുന്‍കൂര്‍ ജാമ്യഹര്‍ജി അടച്ചിട്ട കോടതി മുറിയില്‍ വേണം; വിചിത്ര ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തദ്ദേശ തിരെഞ്ഞെടുപ്പ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ

അടുത്ത ലേഖനം