Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇവളാണ് ആ പെണ്ണ് !

ലോകത്ത് ഏറ്റവും ആകാരവടിവുള്ള സ്ത്രീ ആരാണെന്നോ?

ഇവളാണ് ആ പെണ്ണ് !
, തിങ്കള്‍, 13 നവം‌ബര്‍ 2017 (11:12 IST)
ടെക്സാസ് സര്‍വ്വകലാശാലയിലെ ഒരുകൂട്ടം ഗവേഷകര്‍ ഒരു പഠനം നടത്താന്‍ തീരുമാനിച്ചു. അതിനായി അവര്‍ കണ്ടെത്തിയ വിഷയം ലോകത്തെ ഏറ്റവും ആകാരവടിവുള്ള സ്ത്രീ ആരാണെന്നായിരുന്നു. ഒരു നീണ്ട് ഇടവേളയ്ക്ക് ശേഷം അവര്‍ക്ക് അതിനുള്ള ഉത്തരം കിട്ടി. അത് മറ്റാരുമല്ല പ്രമുഖ നടിയും ടിവി അവതാരകയുമായ കെല്ലി ബ്രൂക്കാണ്. 
 
കെല്ലി ബ്രൂക്കാണ് ലോകത്തെ ഏറ്റവും ആകാരവടിവുള്ള സ്ത്രീ എന്നാണ് ടെക്സാസ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.  പഠനത്തില്‍ കെല്ലി ബ്രൂക്കിന്റെ ഉയരം, ഭാരം, മുടിയുടെ നീളം, മുഖത്തിന്റെ രൂപം, ശരീരപ്രകൃതം എന്നിവ ഗവേഷകര്‍ പരിശോധിച്ചിരുന്നു. കെല്ലി ബ്രൂക്ക് ഉള്‍പ്പടെ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്ന് ചുരുക്കപട്ടികയില്‍ ഉള്‍പ്പെടുത്തിയ പത്തോളം സ്ത്രീകള്‍ ഉണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജാഡ കാണിക്കല്ലേ...ഒന്ന് ചിരിച്ചോളൂ... നിങ്ങളുടെ ടെന്‍ഷന്‍ പമ്പ കടക്കും !