Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം, പാലക്കാട് യുവാവിനെ തല്ലികൊന്നു

കേരളത്തിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം, പാലക്കാട് യുവാവിനെ തല്ലികൊന്നു
, വെള്ളി, 8 ഏപ്രില്‍ 2022 (13:57 IST)
പാലക്കാട് ഒലവക്കോട് ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ തല്ലി‌ക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലത്തൂർ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പൻ, പല്ലശന സ്വദേശി സൂര്യ എന്നിവരാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. 
 
മുണ്ടൂർ കുമ്മാട്ടിക്കെത്തിയ മൂന്നംഗസംഘം അടുത്തുള്ള ബാറിൽ മദ്യപിക്കാൻ കയറി. പുറത്തിറങ്ങിയപ്പോൾ ഇവർ വന്ന ബൈക്ക് അവിടെയുണ്ടായിരുന്നില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്‌ടാവിനെ തിരയുന്നതിനിടെയാണ് ബൈക്ക് കൊണ്ടുപോയ ആൾ ധരിച്ച അതേ വസ്ത്രങ്ങളുമായി റഫീക്കിനെ കണ്ട‌ത്. റഫീക്കാണ് മോഷ്ടാവെന്ന ധാരണയിലായിരുന്നു മർദ്ദനം.
 
റഫീക്ക് നേരത്തെയും മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. 2018ൽ പാലക്കാട് നോർത്ത് സ്റ്റേഷനിലെ വാഹനമോഷണ കേസിലെ പ്രതിയാണ്. പാലക്കാട് കസബ സ്റ്റേഷനിലും ഇയാളുടെ പേരിൽ കേസുകളുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
 
പതിനഞ്ചോളം പേർ റഫീക്ക് അടിയേറ്റ് വീഴുമ്പോൾ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷി നൽകുന്ന വിവരം. ഇയാൾ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പോലീസെത്തിയ ശേഷമാണ് റഫീക്കിനെ പോലീസും കൂടി നിന്നവരും ചേർന്ന് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റാന്നിയില്‍ അമ്മയും മകളും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍