Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗർഭിണികളായ 2 പന്നികളെ വെട്ടിക്കൊന്നു, 20 പന്നികളെ മാരകമായി മുറിവേൽപ്പിച്ചു; ഇടുക്കിയിൽ യുവാവിൻറെ ക്രൂരത

ഗർഭിണികളായ 2 പന്നികളെ വെട്ടിക്കൊന്നു, 20 പന്നികളെ മാരകമായി മുറിവേൽപ്പിച്ചു; ഇടുക്കിയിൽ യുവാവിൻറെ ക്രൂരത

ശ്രീലാല്‍ വിജയന്‍

, ശനി, 24 ഏപ്രില്‍ 2021 (09:19 IST)
ഗർഭിണികളായ രണ്ട് പന്നികളെ പന്നിഫാമിൽ കയറി യുവാവ് വെട്ടിക്കൊന്നു. 20 പന്നികളെ മാരകമായി മുറിവേൽപ്പിച്ചു. ഇടുക്കി മണിയാറൻകുടിയിലാണ് മദ്യപിച്ചെത്തിയ തകരപ്പിള്ളിൽ ജോബി എന്ന യുവാവ് അയൽവാസിയുടെ പന്നിഫാമിൽ അതിക്രമിച്ചുകയറി ക്രൂരത കാട്ടിയത്.
 
കൊക്കരക്കുളം ആശാരിക്കുടിയിൽ ജോബിയുടെ വീട്ടിലെ പന്നിഫാമിലാണ് യുവാവ് അതിക്രമിച്ചുകയറി പന്നികളെ കൊലപ്പെടുത്തിയത്. പന്നിഫാമിൽ അക്രമം നടത്തിയ യുവാവ് പിന്നീട് അയൽവാസിയുടെ വീടും വാഹനങ്ങളും അടിച്ചുതകർത്തു. 
 
ജോബിയുടെ ഭാര്യ ഷീബ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഷീബ ഗർഭിണിയാണ്. ആദ്യം ഷീബയെ അസഭ്യംപറഞ്ഞ യുവാവ് ഷീബ ഭയന്ന് പുറത്തിറങ്ങാതിരുന്നതിനെ തുടർന്നാണ് വീടും പന്നിഫാമും ആക്രമിച്ചത്. 33 പണികളാണ് ഫാമിൽ ഉണ്ടായിരുന്നത്. അതിൽ പ്രസവിക്കാറായ രണ്ട് പന്നികളെയാണ് വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിരത്തുകളില്‍ നിറയെ പൊലീസ്; കേരളത്തില്‍ ലോക്ഡൗണിനു തുല്യമായ നിയന്ത്രണങ്ങള്‍